Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കോലി സൂപ്പറാ'; ഇന്ത്യന്‍ ക്യാപ്റ്റനെ വാനോളം പുകഴ്ത്തി പാക് ക്രിക്കറ്റ് താരം

ലണ്ടന്‍: തനിക്കൊട്ടും വഴങ്ങാതിരുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ സെഞ്ച്വറി തേടി കരുത്ത് തെളിയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ലോകമെങ്ങുനിന്നും പ്രശംസാ പ്രവാഹമാണ്. മുന്‍ താരങ്ങളും ഇപ്പോള്‍ കളത്തിലുള്ളവരുമെല്ലാം വിരാട് കോലിയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. കോലിയെ ലോകോത്തര താരമായി വിലയിരുത്താന്‍ മടിച്ചവര്‍പോലും പ്രശംസിക്കാന്‍ മടിച്ചില്ല.

പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ ഷൊയബ് അക്തറും കോലിയെ പുകഴ്ത്തിയവരിലുണ്ട്. എന്തൊരു സെഞ്ച്വറിയായിരുന്നു അത് എന്നാണ് ഷൊയബിന്റെ ആദ്യ പ്രതികരണം. ഒടുവില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ കോലി പരാജയമായിരുന്നു. എന്നാല്‍ ഇത്തവണ ഏറെ മെച്ചപ്പെട്ട താരത്തെയാണ് കാണാനായതെന്ന് അക്തര്‍ പറഞ്ഞു.

shoaib-akhtar

വിരാടിന്റെ ബാറ്റിങ് മികവ് അതിശയിപ്പിക്കുന്നതാണ്. ഏത് പൊസിഷനിലിറങ്ങിയാലും സ്‌കോര്‍ ചെയ്യാനുള്ള കഴിവുണ്ടെന്ന് താരം തെളിയിച്ചു. ലോകത്തെ ഏതൊരു ബാറ്റ്‌സ്മാനും അനുകരിക്കാവുന്ന കളിക്കാരനായി വിരാട് കോലി മാറിയിട്ടുണ്ടെന്നും അക്തര്‍ വ്യക്തമാക്കി. 149 റണ്‍സാണ് കോലി ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അടിച്ചെടുത്തത്.

ഒരവസരത്തില്‍ ഇന്ത്യ 100 റണ്‍സില്‍ അധികം ലീഡ് വഴങ്ങുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍, വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ നടത്തിയ ചെറുത്ത് നില്‍പ് നാമമാത്ര ലീഡ് മാത്രമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം റണ്‍ കണ്ടെത്താന്‍ വിഷമിച്ചപ്പോഴായിരുന്നു കോലിയുടെ വീരോചിതമായ ഇന്നിങ്‌സ്.


Story first published: Friday, August 3, 2018, 14:39 [IST]
Other articles published on Aug 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+