വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലി എലൈറ്റ് ക്ലബ്ബില്‍, മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍!- ധോണിക്കും അസ്ഹറിനുമൊപ്പം

ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 200ാമത്തെ മല്‍സരമാണിത്

ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചതോടെ ക്യാപ്റ്റനെന്ന നിലയില്‍ എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ് വിരാട് കോലി. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ 200ാമത്തെ മല്‍സരമായിരുന്നു ഇത്. ഇതോടെ 200 മല്‍സരങ്ങളില്‍ ഇന്ത്യയെ നയിച്ച മൂന്നാമത്തെ താരമായി കോലി മാറുകയും ചെയ്തു.

1

നേരത്തേ മുഹമ്മദ് അസ്ഹറുദ്ദീന്‍, എംഎസ് ധോണി എന്നിവരാണ് 200 മല്‍സരങ്ങളില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുള്ളത്. ഇക്കൂട്ടത്തിലേക്കു കോലിയും തന്റെ പേര് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ അസ്ഹറാണ് ആദ്യം ഈ നേട്ടം കുറിച്ചിട്ടുള്ളത്. 1999ല്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിനമായിരുന്നു അദ്ദേഹത്തിന്റെ 200ാമത്തെ മല്‍സരം. എന്നാല്‍ ധോണിയുടെ 200ാമത്തെ മല്‍സരം ടി20യിലായിരുന്നു. 2012ല്‍ ഇംഗ്ലണ്ടിനെതതിരായ ടി20യോടെയാണ് അദ്ദേഹം 200 ക്ലബ്ബില്‍ അംഗമായത്. ഇപ്പോള്‍ കോലിയും അതേ എതിരാളികള്‍ക്കെതിരേയാണ് നാഴികക്കല്ല് പിന്നിട്ടത്.

എട്ടു ക്യാപ്റ്റന്‍മാരാണ് ലോക ക്രിക്കറ്റില്‍ 200 മല്‍രങ്ങളില്‍ ടീമിനെ നയിച്ചിട്ടുള്ളത്. ഇവരില്‍ കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ് (മൂന്ന്). ഓസ്‌ട്രേലിയയുടെ രണ്ടു പേരും ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരുടെ ഓരോ നായകരും എലൈറ്റ് ക്ലബ്ബിലുണ്ട്. ഓസ്‌ട്രേലിയുടെ അലന്‍ ബോര്‍ഡറാണ് ആദ്യമായി ഈ നേട്ടത്തിലെത്തിയത്. 1986ല്‍ ഇന്ത്യക്കെതിരേയായിരുന്നു ബോര്‍ഡറുടെ 200ാമത്തെ മല്‍സരം.

2

ശ്രീലങ്കയുടെ അര്‍ജുന രണതുംഗ (1994, എതിരാളി ഇന്ത്യ, ഏകദിനം), ന്യൂസിലാന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളെമിങ് (2003, എതിരാളി ഓസ്ട്രലിയ, ഏകദിനം), ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് (2007, എതിരാളി ശ്രീലങ്ക, ടെസ്റ്റ്), ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്ത് (2008, എതിരാളി വെസ്റ്റ് ഇന്‍ഡീസ്, ഏകദിനം) എന്നിവരാണ് എലൈറ്റ് ക്യാപ്റ്റന്‍മാരുടെ നിരയിലുള്ള മറ്റുള്ളവര്‍.

ഇനി കോലിയിലേക്കു വന്നാല്‍ നയിച്ച 22 മല്‍സരങ്ങളില്‍ 127ലും ടീമിനു വിജയം നേടിത്തരാന്‍ കഴിഞ്ഞിട്ടുണ്ട്. 55 മല്‍സരങ്ങളിലാണ് പരാജയമേറ്റുവാങ്ങിയത്. മൂന്നു കളികള്‍ ടൈയില്‍ കലാശിച്ചപ്പോള്‍ 10 മല്‍സരങ്ങളില്‍ സമനിലയില്‍ പിരിയുകയും ചെയ്തു. 63.81 ആണ് ക്യാപ്റ്റനെന്ന നിലയില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി കോലിയുടെ വിജയശരാശരി. ക്യാപ്റ്റനെന്ന നിലയില്‍ 200 മല്‍സരങ്ങളില്‍ 115 കളികളിലാണ് കോലിക്കു ടോസ് വിജയിക്കാനായത്. 85 മല്‍സരങ്ങളില്‍ ടോസ് നഷ്ടമാവുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരകളില്‍ ടോസിന്റെ കാര്യത്തില്‍ ഭാഗ്യം കോലിക്കൊപ്പമല്ല. മൂന്നു ഫോര്‍മാറ്റുകളിലുമായി 12 മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ടോസ് ജയിക്കാനായിട്ടുള്ളൂ.

Story first published: Sunday, March 28, 2021, 14:47 [IST]
Other articles published on Mar 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X