Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരിയര്‍ ബെസ്റ്റ് ഇന്നിംഗ്‌സ് കളിച്ചു, വിരാട് കോലി ലോക ഒന്നാം നമ്പര്‍!

ദുബായ്: ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ മൊഹാലിയില്‍ ഞായറാഴ്ച വിരാട് കോലി കളിച്ചത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണോ. അതെ എന്നാണ് താരം പറയുന്നത്. 82 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലിയുടെ പിന്‍ബലത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പിച്ച് ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലില്‍ കടന്നു. കഴിഞ്ഞില്ല, സ്വപ്‌നതുല്യമായ ആ ഇന്നിംഗ്‌സ് കോലിക്ക് ലോക ഒന്നാം റാങ്കും കൊണ്ടുവന്നിരിക്കുകയാണ്.

27 കാരനായ വിരാട് കോലി ഈ ലോകകപ്പില്‍ ഇതുവരെ നേടിയിരിക്കുന്നത് 184 റണ്‍സ്. ശരാശരി 92. ലോകകപ്പ് തുടങ്ങുമ്പോള്‍ ഐ സി സി റാങ്കിംഗില്‍ രണ്ടാം റാങ്കിലായിരുന്നു കോലി. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിനെ മറികടന്നാണ് കോലി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഫിഞ്ചിനെക്കാള്‍ കോലിക്കിപ്പോള്‍ 68 പോയിന്റിന്റെ ലീഡുണ്ട്. കോലിയുടെ പോയിന്റ് 871. ഫിഞ്ചിന് 803.

viratkohli-wt20-aus-600

മികച്ച ഫോമില്‍ കളിക്കുന്ന ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസിസ് നാലാമതും അലക്‌സ് ഹെയ്ല്‍സ് അഞ്ചാമതുമുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്‌ലാണ് ആറാം റാങ്കില്‍. കെയ്ന്‍ വില്യംസണ്‍, മക്‌സഡാസ, മുഹമ്മദ് ഷഹ്‌സാദ്, ഷെയ്ന്‍ വാട്‌സന്‍ എന്നിവരാണ് ആദ്യ പത്തിലുള്ള ബാറ്റ്‌സ്മാന്‍മാര്‍. കോലിയല്ലാതെ ഇന്ത്യക്കാര്‍ ആരും ആദ്യ പത്തിലില്ല.

മുംബൈയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിക്കെതിരെ പന്തെറിയാന്‍ ലോക ഒന്നാം നമ്പര്‍ ബൗളറുമുണ്ടാകും. വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സാമുവല്‍ ബദ്രിയാണത്. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ രണ്ടാം റാങ്കിലും ഇന്ത്യയുടെ അശ്വിന്‍ മൂന്നാം റാങ്കിലുമുണ്ട്. ഏഴാം സ്ഥാനത്തുള്ള ജഡേജയാണ് മികച്ച നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Story first published: Tuesday, March 29, 2016, 15:46 [IST]
Other articles published on Mar 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+