Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കയില്‍ ചരിത്രം കുറിച്ചു; കോലി ലോകറാങ്കിംഗില്‍ ഒന്നാമന്‍!

കൊളംബോ: 22 വര്‍ഷത്തിന് ശേഷം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിനെ നയിച്ച വിരാട് കോലിക്ക് ഇരട്ടിമധുരം. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര വിജയം തന്നെ ആദ്യത്തേത്. ട്വന്റി 20 ബാറ്റിങ് റാങ്കിംഗില്‍ ഒന്നാം നമ്പര്‍ സ്ഥാനമാണ് രണ്ടാമത്തേത്. ഐ സി സി യുടെ ഏറ്റവും പുതിയ ട്വന്റി 20 റാങ്കിംഗിലാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി ഒന്നാമതെത്തിയത്.

കൊളംബോയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്ത്യ 117 റണ്‍സിന് തോല്‍പിച്ച് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ഐ സി സി പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിനെ മറികടന്നാണ് കോലി ഒന്നാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരം ഫിഞ്ചിന് നഷ്ടപ്പെട്ടതാണ് കോലിക്ക് തുണയായത്. ഫിഞ്ചിന് 17 പോയിന്റുകളാണ് ഇത് മൂലം നഷ്ടമായത്.

virat

ശ്രീലങ്കയ്‌ക്കെതിരെ കളിച്ച മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും വിരാട് കോലിയാണ്. പരമ്പരയില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും കോലി അടിച്ചു. ബാറ്റിംഗിനും ക്യാപ്റ്റന്‍സിക്കും പുറമേ ഫീല്‍ഡില്‍ മികച്ച ക്യാച്ചുകളുമായും കോലി തിളങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത ടെസ്റ്റ് പരമ്പര.

Story first published: Wednesday, September 2, 2015, 12:52 [IST]
Other articles published on Sep 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+