വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കുതിപ്പില്‍ ദാദയും കീഴടങ്ങി... റെക്കോര്‍ഡിട്ട് നായകന്‍, ഇനി മുന്നില്‍ സച്ചിന്‍ മാത്രം

വിന്‍ഡീസിനെതിരേ കോലി സെഞ്ച്വറിയുമായി കസറിയിരുന്നു

kohl century

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: റെക്കോര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി കടപുഴക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പടയോട്ടം തുടരുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഞായറാഴ്ച നടന്ന രണ്ടാം ഏകദിനത്തില്‍ കരിയറിലെ 42ാം സെഞ്ച്വറിയുമായി കോലി ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നു.

പന്തിനെ നാലാം നമ്പറിലോ, അമ്പരന്ന് ഗാവസ്‌കര്‍; വേണ്ടത് മറ്റൊരു താരം, കോലിക്ക് വിമര്‍ശനം പന്തിനെ നാലാം നമ്പറിലോ, അമ്പരന്ന് ഗാവസ്‌കര്‍; വേണ്ടത് മറ്റൊരു താരം, കോലിക്ക് വിമര്‍ശനം

മഴ നിയമപ്രകാരം 59 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 120 റണ്‍സെടുത്ത കോലിയുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടയിലാണ് അദ്ദേഹം പുതിയൊരു നേട്ടം കൂടി തന്റെ പേരില്‍ കുറിച്ചത്.

ഗാംഗുലിയെ പിന്തള്ളി

ഗാംഗുലിയെ പിന്തള്ളി

ഏകദിനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ രണ്ടാമത്തെ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡിനാണ് കോലി അര്‍ഹനായത്. മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സൗരവ് ഗാംഗുലിയെ അദ്ദേഹം പിന്തള്ളുകയായിരുന്നു. 32ാം ഓവറില്‍ ജാസണ്‍ ഹോള്‍ഡറിനെതിരേ ബൗണ്ടറി പായിച്ചു കൊണ്ടാണ് കോലി ദാദയെ പിന്നിലാക്കിയത്. 238 ഇന്നിങ്‌സുകളില്‍ നിന്നും 11,406 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 311 ഏകദിനങ്ങളില്‍ നിന്നും 11,363 റണ്‍സെന്ന ഗാംഗുലിയുടെ റെക്കോര്‍ഡ് പഴങ്കഥയാവുകയായിരുന്നു.

മുന്നില്‍ സച്ചിന്‍ മാത്രം

മുന്നില്‍ സച്ചിന്‍ മാത്രം

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമേ ഇനി ഏകദിനത്തിലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ കോലിക്കു മുന്നിലുള്ളൂ. 18, 426 റണ്‍സുമായി ബഹുദൂരം മുന്നിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. അദ്ദേഹത്തിന്റെ 49 ഏകദിന സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലിക്കു ഇനി ഏഴ് സെഞ്ച്വറികള്‍ കൂടി മതി.
അതേസമയം, തന്റെ നേട്ടം മറികടന്ന കോലിയെ ഗാംഗുലി ട്വിറ്ററിലൂടെ പ്രശംസിച്ചു. ഏകദിനത്തില്‍ വിരാട് കോലിയുടെ മറ്റൊരു മാസ്റ്റര്‍ ക്ലാസ് കൂടി, എന്തൊരു താരമെന്നായിരുന്നു ദാദയുടെ ട്വീറ്റ്.

മറ്റൊരു റെക്കോര്‍ഡ്

മറ്റൊരു റെക്കോര്‍ഡ്

വിന്‍ഡീസിനെതിരായ കളിയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കോലി തന്റെ പേരിലേക്കു മാറ്റിയിരുന്നു. വിന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായി അദ്ദേഹം മാറുകയായിരുന്നു. പാകിസ്താന്റെ മുന്‍ ഇതിഹാസം ജാവേദ് മിയാന്‍ദാദിനെയാണ് കോലി മറികടന്നത്. വ്യക്തിഗത സ്‌കോര്‍ 19 റണ്‍സിലെത്തിയപ്പോഴായിരുന്നു ഇന്ത്യന്‍ നായകന്റെ നേട്ടം. 1930 റണ്‍സായിരുന്നു നേരത്തേ മിയാന്‍ദാദ് വിന്‍ഡീസിനെതിരേ നേടിയത്.

Story first published: Monday, August 12, 2019, 11:10 [IST]
Other articles published on Aug 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X