For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ ആ റെക്കോര്‍ഡും കോലി കൊണ്ടുപോയി...... ഇനി മുന്നിലുള്ളത് അത് മാത്രം

By Vaisakhan MK
ViratKohli breaches the 11000 run

ലണ്ടന്‍: പാകിസ്താനെതിരായ മത്സരത്തില്‍ വമ്പനൊരു റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 11000 റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയിരിക്കുന്നത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുക്കറുടെ പേരിലുള്ള റെക്കോര്‍ഡാണ് കോലിക്ക് മുന്നില്‍ വഴി മാറിയത്. പാകിസ്താനെതിരായ മത്സരത്തിലാണ് കോലി 11000 റണ്‍സ് എന്ന നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 57 റണ്‍സ് നേടിയാല്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്ക് അവസരമുണ്ടായിരുന്നു.

1

പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ 65 പന്തില്‍ 77 റണ്‍സടിച്ച് കോലി ആ റെക്കോര്‍ഡും സ്വന്തം പേരിലാക്കുകയായിരുന്നു. അതേസമയം നിരവധി റെക്കോര്‍ഡുകളും ഈ മത്സരത്തില്‍ ഇന്ത്യ സ്വന്തമാക്കി. പാകിസ്താനെതിരെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ഈ മത്സരത്തിലാണ് പിറന്നത്. വിരാട് കോലിക്ക് ശേഷം ലോകകപ്പില്‍ പാകിസ്താനെതിരെ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടം രോഹിത് ശര്‍മയ്ക്കും സ്വന്തമായി. മത്സരത്തില്‍ അതിവേഗമാണ് കോലി സച്ചിന്റെ റെക്കോര്‍് റണ്‍സ് നേട്ടം മറികടന്നത്.

230 ഏകദിനങ്ങളിലായി 222 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോലി ഇത്രയും റണ്‍സുകള്‍ കണ്ടെത്തിയത്. സച്ചിന്‍ 284 മത്സരങ്ങളില്‍ നിന്ന് 276 ഇന്നിംഗ്‌സ് കളിച്ചാണ് ഇത്രയും റണ്‍സ് കുറിച്ചത്. ഇതോടെ ഈ പട്ടിക ഏറ്റവും വേഗത്തില്‍ കോലിക്ക് സ്വന്തമാക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 295 മത്സരങ്ങളില്‍ 286 ഇന്നിംഗ്‌സുകള്‍ കളിച്ചാണ് ഇത്ര വലിയ നേട്ടം പോണ്ടിംഗ് സ്വന്തമാക്കിയത്. സൗരവ് ഗാംഗുലി, ജാക്ക് കാലിസ്, കുമാര്‍ സംഗക്കാര എന്നിവരാണ് പട്ടികയില്‍ പിന്നീടുള്ള സ്ഥാനങ്ങളില്‍.

ഗാംഗുലി 295 മത്സരങ്ങളില്‍ നിന്നാണ് 11000 റണ്‍സ് നേടിയത്. കാലിസ് 307 മത്സരങ്ങള്‍ കളിച്ചപ്പോള്‍ സംഗക്കാര 340 മത്സരം കളിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ എല്ലാ റെക്കോര്‍ഡും കോലിക്ക് മുന്നില്‍ തകരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സച്ചിന്റെ നേട്ടമാണ് കോലിക്ക് മുന്നിലുള്ളത്. കൂടുതല്‍ സെഞ്ച്വറികള്‍ എന്ന നേട്ടം വൈകാതെ തന്നെ കോലി മറികടക്കും. അര്‍ധ സെഞ്ച്വറികളും മറികടക്കും. റണ്‍സിനെ മറികടക്കുക എത്ര ഇന്നിംഗ്‌സില്‍ നിന്നായിരിക്കും എന്നാണ് അറിയാനുള്ളത്.

Story first published: Sunday, June 16, 2019, 20:12 [IST]
Other articles published on Jun 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+