കോലിക്ക് വീണ്ടുമൊരു റെക്കോര്‍ഡ്, ഇത്തവണ എബിഡിയെ കടത്തിവെട്ടി!! അവിശ്വസനീയ നേട്ടം, സച്ചിനും പിന്നില്‍

റാഞ്ചി: റെക്കോര്‍ഡുകളുടെ തോഴനായി മാറിയ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഓസ്‌ട്രേലിയക്കെതിരേ നടന്ന മൂന്നാം ഏകദിനത്തിലെ സെഞ്ച്വറി പ്രകടനമാണ് അദ്ദേഹത്തെ റെക്കോര്‍ഡിലെത്തിച്ചത്.
കളിയില്‍ 123 റണ്‍സാണ് കോലി അടിച്ചെടുത്തത്. 95 പന്തില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.എന്നാല്‍ കോലിയുടെ അവിസ്മരണീയ ഇന്നിങ്‌സിനും ഇന്ത്യയെ ജയിക്കാനായിരുന്നില്ല. 32 റണ്‍സിനാണ് ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു.

4000 റണ്‍സ് ക്ലബ്ബില്‍
ഏകദിനത്തില്‍ 4000 റണ്‍സ് തികച്ച നാലാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി കോലി മാറി. എലൈറ്റ് ക്ലബ്ബിലെത്താന്‍ കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തിന് വെറും 27 റണ്‍സ് മതിയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 66ാം ഏകദിന മല്‍സരമായിരുന്നു ഇത്.
എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി എന്നിവരാണ് ഏകദിനത്തില്‍ നേരത്തേ 4000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍.
19 സെഞ്ച്വറികളും 14 ഫിഫ്റ്റികളുമാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലി വാരിക്കൂട്ടിയത്.

ഡിവില്ലിയേഴ്‌സിനെ പിന്നിലാക്കി
4000 റണ്‍സ് ക്ലബ്ബില്‍ അംഗമാവുന്നതിനൊപ്പം പുതിയൊരു റെക്കോര്‍ഡിന് കൂടി കോലി അവകാശിയായി. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ തന്റെ പേരില്‍ കുറിച്ചത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിനെ കോലി പിന്തള്ളുകയായിരുന്നു.
77 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ഡിവില്ലിയേഴ്‌സ് 4000 റണ്‍സ് പൂര്‍ത്തിയാക്കിയതെങ്കില്‍ കോലിക്ക് നേട്ടത്തിലെത്താന്‍ 63 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.

സച്ചിന്റെ റെക്കോര്‍ഡും പഴങ്കഥ
മറ്റൊരു റെക്കോര്‍ഡ് കൂടി മൂന്നാം ഏകദിനത്തിലെ സെഞ്ച്വറിയോടെ കോലി തന്റെ പേരിലാക്കി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് വഴി മാറിയത്. ഓസീസിനെതിരേ ഏകദിനത്തതില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ താരമായി കോലി മാറി. കംഗാരുക്കൂട്ടത്തിനെതിരേ കോലിയുടെ എട്ടാം സെഞ്ച്വറിയാണ് റാഞ്ചിയില്‍ പിറന്നത്.
മൂന്നാം ഏകദിനത്തിന് മുമ്പ് ഏഴു സെഞ്ച്വറികളുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications