വീണ്ടും കോലി; 40 സെഞ്ച്വറികളും 50 അര്‍ധസെഞ്ച്വറികളും, സച്ചിന് തൊട്ടുപിറകിലെത്തി

നാഗ്പൂര്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വീണ്ടും സെഞ്ച്വറി. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍മാത്രം എത്തിപ്പിടിച്ച റെക്കോര്‍ഡുകളിലേക്ക് വിരാട് കോലിയും എത്തുകയാണ്. ഏകദിനത്തില്‍ 40 സെഞ്ച്വറികള്‍ മറികടന്നത് സച്ചിന്‍ മാത്രമാണ്. ഇപ്പോഴിതാ, വിരാട് കോലിയും സച്ചിനൊപ്പമെത്തിയിരിക്കുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ സച്ചിന്റെ 49 എന്ന റെക്കോര്‍ഡ് മറികടക്കാന്‍ സമീപഭാവിയില്‍ തന്നെ വിരാട് കോലിക്ക് കഴിയുമെന്നുറപ്പാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലായിരുന്നു കോലിയുടെ 40-ാം സെഞ്ച്വറി. ടീം തകര്‍ച്ചയെ നേരിട്ടപ്പോള്‍ ഒറ്റയ്ക്ക് പോരാടി നേടിയ ക്യാപ്റ്റന്റെ ഇന്നിങ്‌സിന് മാറ്റുകൂടും. 107 പന്തില്‍ നിന്നും കോലി സെഞ്ച്വറി തികച്ചു. മത്സരത്തില്‍ 50 റണ്‍സ് പിന്നിട്ടപ്പോള്‍ 50 അര്‍ധസെഞ്ച്വറികളെന്ന നേട്ടത്തിലെത്തിയിരുന്നു വിരാട് കോലി. 50 അര്‍ധ സെഞ്ച്വറികള്‍ തികയ്ക്കുന്ന ഏഴാമത്തെ താരമാണ് കോലി.

ഓസ്‌ട്രേലയ്‌ക്കെതിരായ പ്രകടനം
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയില്‍ നാലാം സെഞ്ച്വറി നേടി സച്ചിന്റെ നേട്ടത്തിനൊപ്പമെത്താനും കോലിക്കു കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഈ വര്‍ഷം കോലിയുടെ രണ്ടാം സെഞ്ച്വറി കൂടിയാണിത്. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കോലി 104 റണ്‍സ് നേടിയിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിന കരിയറില്‍ കോലിയുടെ ഏഴാം സെഞ്ച്വറികൂടിയാണ് നാഗ്പൂരില്‍ സ്വന്തമാക്കിയത്.

സച്ചിനും രോഹിത് ശര്‍മയും
9 സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിനത്തില്‍ കൂടുതല്‍ ശതകങ്ങള്‍ നേടിയ ഇന്ത്യന്‍ താരം. കോലിക്കൊപ്പം രോഹിത് ശര്‍മയും 7 ശതകങ്ങള്‍ നേടിയിട്ടുണ്ട്. 2018ല്‍ 11 സെഞ്ച്വറികളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. 5 എണ്ണം ടെസ്റ്റുകളിലും 6 എണ്ണം ഏകദിനത്തിലും സ്വന്തമാക്കി. 2019ല്‍ ആകെ 6 ഏകദിനങ്ങളാണ് കോലി കളിച്ചത്.

കോലിയുടെ സെഞ്ച്വറികള്‍
കോലിയുടെ 40 സെഞ്ച്വറികളില്‍ 18 എണ്ണവും ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നപ്പോഴാണ്. കോലി ഇന്ത്യയുടെ ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തശേഷം മാത്രം 18 സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. 40 ശതകങ്ങളില്‍ 24 എണ്ണവും സ്‌കോര്‍ പിന്തുടരുമ്പോഴാണെന്ന പ്രത്യേകത കൂടിയുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആയി വിലയിരുത്തപ്പെടുന്ന കോലി ലോകകപ്പിലും ഇന്ത്യയുടെ പ്രതീക്ഷയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications