Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എം എസ് ധോണിക്ക് പകരം സാഹ മതിയെന്ന് കോലി!

ദില്ലി: ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ പുതിയ കീപ്പറെ തേടേണ്ട സ്ഥിതിയിലാണ് ഇന്ത്യ. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള യുവാക്കള്‍ ടീമിലേക്ക് വിളി കാത്തുനില്‍ക്കുന്നു. എന്നാല്‍ പുതിയ ക്യാപ്റ്റന്‍ കോലിയുടെ മനസില്‍ ഒരാളുണ്ട്, സാഹ. ധോണിയുടെ ഒഴിവിലേക്ക് കോലി വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് വൃദ്ധിമാന്‍ സാഹയെ ആണ്.

അടുത്ത അഞ്ച് വര്‍ഷത്തേക്കെങ്കിലും ഇന്ത്യന്‍ ടീമിന്റെ കീപ്പറാകാന്‍ യോഗ്യന്‍ സാഹയാണ് എന്നാണ് കോലി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. എം എസ് ധോണിയുടെ സ്ഥാനം നികത്തുക എന്നത് ദുഷ്‌കരമായ ജോലിയാണ്. ഞാന്‍ ധോണിയില്‍ നിന്നും കുറേയേറെ പഠിച്ചു. കീപ്പര്‍മാരുടെ കാര്യം എടുത്താല്‍ സാഹ, കാര്‍ത്തിക്, പാര്‍ഥിവ് പട്ടേല്‍, സഞ്ജു തുടങ്ങിയവര്‍ ഉണ്ട്.

kohli

എന്റെ വ്യക്തിപരമായ കാര്യം പറഞ്ഞാല്‍ അത് വൃദ്ധിമാന്‍ സാഹയാണ്. ധോണിക്ക് പകരക്കാരനായി സാഹ ഇതിന് മുമ്പ് കളിച്ചിട്ടുണ്ട്. നമുക്കെല്ലാം അറിയാവുന്ന പോലെ ലോക നിലവാരമുള്ള വിക്കറ്റ് കീപ്പറാണ് സാഹ. സാഹയ്ക്ക് ഇപ്പോള്‍ 30 വയസ്സായി. അടുത്ത നാലോ അഞ്ചോ വര്‍ഷത്തേക്ക് സാഹയാണ് ഇന്ത്യയുടെ കീപ്പര്‍ സ്ഥാനത്തേക്ക് പറ്റിയ ആള്‍.

സമ്മര്‍ദ്ദം ഇല്ലാതെ ഫ്രീ ആയി ബാറ്റ് ചെയ്യാന്‍ താന്‍ ക്രിസ് ഗെയ്‌ലിനോട് പറഞ്ഞിട്ടുണ്ട്. എല്ലാ കളിയിലും കനത്ത സമ്മര്‍ദ്ദത്തിലാണ് ഗെയ്ല്‍ കളിക്കുന്നത്. അതിന്റെ ആവശ്യമില്ല. എ ബി ഡിവില്ലിയേഴ്‌സ് തുടര്‍ന്നുള്ള മത്സരങ്ങളിലും ബാറ്റിംഗ് ഓര്‍ഡറില്‍ ആദ്യമെത്തുമെന്നും കോലി സൂചന നല്‍കി. എ ബി ക്രീസിലുണ്ടെങ്കില്‍ അയാളോട് അധികം സംസാരിക്കേണ്ട ആവശ്യമില്ല. സ്വന്തം പണി എ ബിക്ക് നന്നായി അറിയാം - കോലി പറഞ്ഞു.

Story first published: Sunday, April 26, 2015, 13:07 [IST]
Other articles published on Apr 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+