വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാബർ അസമിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യരുത്, കാരണം യൂനിസ് ഖാന്‍ പറയും

പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ അഴിച്ചുപ്പണികള്‍ തുടരുകയാണ്. യുവതാരം ബാബര്‍ അസമിനെ ഏകദിന നായകനായി പാക് ക്രിക്കറ്റ് ബോര്‍ഡ് പോയവാരം നിയമിച്ചു. ബാബര്‍ അസമിന്റെ കാര്യമെടുത്താല്‍ ചുരുങ്ങിയ കാലംകൊണ്ട് താരപദവി വരിച്ച കളിക്കാരനാണ് ഇദ്ദേഹം. ലോകക്രിക്കറ്റില്‍ വിരാട് കോലിയുമായും സ്റ്റീവ് സ്മിത്തുമായും ബാബര്‍ അസം പലപ്പോഴും താരതമ്യം ചെയ്യപ്പെടുന്നു.

വാദപ്രതിവാദം

എന്നാല്‍ ഇതില്‍ കഴമ്പുണ്ടോ? പരിചയസമ്പത്തു എടുത്താല്‍ ഇവരുടെ ഏഴയലത്തു വരില്ല ബാബര്‍ അസം. എന്തായാലും ബാബര്‍ അസം വിരാട് കോലിയെ കടത്തിവെട്ടുമെന്ന വാദപ്രതിവാദം ആരാധകര്‍ക്കിടയിലെ പതിവു പല്ലവിയായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ വിഷയത്തില്‍ നിലപാട് അറിയിച്ചിരിക്കുകയാണ് മുന്‍ പാക് താരം യൂനിസ് ഖാന്‍. വിരാട് കോലിയെയും ബാബര്‍ അസമിനെയും തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്നാണ് യൂനിസ് ഖാന്റെ പക്ഷം.

പട്ടികയിൽ മുന്നിൽ

2015 -ലാണ് ബാബര്‍ അസം ആദ്യമായി രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നത്. അന്നു മുതല്‍ ഇന്ന് വരെ കായിക മികവുകൊണ്ടു സാങ്കേതികതികവുകൊണ്ടും താരം കയ്യടി നേടി വരികയാണ്. നിലവില്‍ ലോക ഒന്നാം ട്വന്റി-20 ബാറ്റ്‌സ്മാനാണ് ബാബര്‍ അസം. ഏകദിനത്തിലും ടെസ്റ്റിലും ഇദ്ദേഹം പിന്നിലല്ല. ഏകദിനത്തില്‍ മൂന്നാമനും ടെസ്റ്റില്‍ അഞ്ചാമനുമായി താരം തിളങ്ങി നില്‍പ്പുണ്ട്.

കോലിയുടെ കാര്യം

മറുഭാഗത്ത് വിരാട് കോലിയുടെ കാര്യമെടുത്താലോ? ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് കോലിയെ നിസംശയം വിശേഷിപ്പിക്കാം. മൂന്നു ഫോര്‍മാറ്റിലും 50+ ശരാശരിയുണ്ട് കോലിക്ക്. കളത്തില്‍ അക്രമണോത്സുകത വിരാട് കോലി ഏകദിന റാങ്കിങ്ങില്‍ പ്രഥമ സ്ഥാനം കയ്യടക്കുന്നത് കാണാം. ടെസ്റ്റ് ചിത്രത്തില്‍ സ്റ്റീവ് സ്മിത്തിന് പിന്നില്‍ രണ്ടാമനാണ് ഇന്ത്യന്‍ നായകന്‍. ട്വന്റി-20 ക്രിക്കറ്റില്‍ പത്താമനും.

Most Read: അഫ്രീദി അതിരുകടക്കുന്നു; ഇന്ത്യയേയും പ്രധാനമന്ത്രിയേയും വിമര്‍ശിച്ചതിനെതിരേ പ്രതികരിച്ച് ഹര്‍ഭജന്‍

താരതമ്യം ചെയ്യരുത്

2017 ജനുവരി മുതല്‍ ഇതുവരെയുള്ള കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര റണ്‍സ് കുറിച്ച താരമെന്ന പൊന്‍തൂവലും കോലിക്ക് സ്വന്തം. ഈ വസ്തുതകള്‍ മുന്നില്‍ നില്‍ക്കെ ബാബര്‍ അസമിനെ കോലിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് യൂനിസ് ഖാന്‍ ചൂണ്ടിക്കാട്ടുന്നു. കോലിയെയും ബാബറിനെയും ഒരേ തട്ടില്‍ അളക്കാറായിട്ടില്ല. രാജ്യാന്തര ക്രിക്കറ്റില്‍ അഞ്ചു വര്‍ഷം കൂടി നിന്നാല്‍ മാത്രമേ ബാബര്‍ അസം കോലിയുടെ നിലയിലെത്തുകയുള്ളൂ, യൂനിസ് ഖാന്‍ വ്യക്തമാക്കി.

കോലി മുന്നിൽ

കഴിവുതെളിയിക്കാന്‍ ബാബര്‍ അസമിനെക്കാള്‍ അവസരം കോലിക്ക് ലഭിച്ചിട്ടുണ്ട്. ഇത് കോലി പൂര്‍ണമായി വിനിയോഗിക്കുകയും ചെയ്തു. 70 രാജ്യാന്തര സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കുക ചില്ലറക്കാര്യമല്ല. കോലിയും ക്ലാസും മികവും പറഞ്ഞുവെയ്ക്കാന്‍ ഇതുതന്നെ ധാരാളം. ഏതു ദുഷ്‌കരമായ സാഹചര്യത്തിലും റണ്‍സ് കണ്ടെത്താന്‍ കോലിക്ക് കഴിയും, യൂനിസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Most Read: കോലിയെ കണ്ടുപഠിക്കണം, അദ്ദേഹം വന്ന വഴി മറന്നിട്ടില്ല; വാനോളം പുകഴ്ത്തി ചാഹല്‍

പാക് നായകൻ

എന്തായാലും കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മറ്റാര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഉയരത്തിലാണ് ബാബര്‍ അസം ഇപ്പോള്‍ എത്തിയിരിക്കുന്നത്. പോയവര്‍ഷം ട്വന്റി-20 ടീമിന്റെ നായകനായി ബാബര്‍ അസമിനെ പിസിബി നിയമിച്ചു. ഇപ്പോള്‍ പാകിസ്താന്റെ ഏകദിന നായകനായി കൂടി ബാബര്‍ അസം മാറി.

Story first published: Monday, May 18, 2020, 21:08 [IST]
Other articles published on May 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X