നാലാം ഏകദിനത്തിലും കോലി ഫോക്‌നര്‍ക്ക് കണക്കിന് കൊടുത്തു, കാണൂ...
മെല്‍ബണ്‍: മൂന്നാം ഏകദിനത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജയിംസ് ഫോക്‌നറുമായി കോര്‍ത്തത് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മെല്‍ബണിലെ മൂന്നാം ഏകദിനത്തിനിടെയായിരുന്നു ഫോക്‌നര്‍ കോലിയുടെ വായിലിരിക്കുന്നത് കേട്ടത്. അംപയര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
കാന്‍ബറയില്‍ നടന്ന നാലാം ഏകദിനത്തിലും കോലി ഫോക്‌നറെ വെറുതെ വിട്ടില്ല. കോലിയുടെ നാവിന്റെ ചൂട് മാത്രമല്ല ബാറ്റിന്റെ ചൂടും ഫോക്‌നര്‍ ശരിക്കും അറിഞ്ഞു. തന്നെ റണ്ണൗക്കാനുള്ള അവസരം തുലച്ച ഫോക്‌നറോട് നീയെന്താ ഉറങ്ങുകയാണോ എന്നായിരുന്നു കോലിയുടെ ചോദ്യം. ഫോക്‌നര്‍ക്ക് കണക്കിന് കൊടുത്ത കാര്യം ആരാധകരോട് കോലി തന്നെയാണ് പറഞ്ഞത്.

16 പന്തില്‍ 29 റണ്‍സ്
ഫോക്‌നറുടെ 16 പന്തുകള്‍ നേരിട്ട കോലി 29 റണ്‍സുകളാണ് അടിച്ചുകൂട്ടിയത്. സ്‌ട്രൈക്ക് റേറ്റ് നൂറ്റി എഴുപതിന് മേല്‍. നാല് ഫോറുകളും കോലി പറത്തി.

മെല്‍ബണില്‍ പറഞ്ഞത്
നിന്നെ ഞാന്‍ ആവശ്യത്തിന് അടിച്ചുക്കഴിഞ്ഞു... നീ വെറുതെ ഊര്‍ജ്ജം കളയുകയാണ് - ഇതായിരുന്നു സ്ലെഡ്ജ് ചെയ്യാനെത്തിയ ഫോക്‌നര്‍ക്ക് കോലി മെല്‍ബണില്‍ കൊടുത്ത മറുപടി.

ഓസ്‌ട്രേലിയന്‍ മാധ്യങ്ങളും
സംഭവം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും വലിയ ശ്രദ്ധയോടെ റിപ്പോര്‍ട്ട് ചെയ്തു. കോലിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു കാന്‍ബറയിലേത്.

ഇങ്ങോട്ടും കിട്ടി
പെര്‍ത്തിലെ ഒന്നാം ഏകദിനത്തിനിടെ ഇന്ത്യന്‍ ബൗളര്‍ ബരീന്ദര്‍ സ്രാനെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സ്ലെഡ്ജ് ചെയ്തിരുന്നു. എന്നാല്‍ സ്രാന്‍ സ്മിത്തിനോട് മറുത്തൊന്നും പറയാന്‍ നിന്നില്ല.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications