Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ കോലിയുടെ ടീം മാര്‍ച്ചിനുശേഷം തോറ്റത് ഏഴ് മത്സരങ്ങള്‍; ലോകകപ്പില്‍ ഇന്ത്യയ്ക്ക് നെഞ്ചിടിക്കും

ദില്ലി: എംഎസ് ധോണിക്കുശേഷം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ചുമതല ഏറ്റടുത്ത വിരാട് കോലിയും ടീമിനെ മികച്ച രീതിയിലാണ് നയിക്കുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയെ തുടര്‍ജയങ്ങളിലേക്ക് നയിക്കാന്‍ കോലിക്ക് കഴിഞ്ഞിട്ടുണ്ട്. ചിലപ്പോഴെല്ലാം കോലിയുടെ ക്യാപ്റ്റന്‍സിയെ മുന്‍ താരങ്ങള്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ജയം വിമര്‍ശനങ്ങളെ ഇല്ലാതാക്കുന്നു.

viratkohli

ഇപ്പോഴിതാ, ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റിന് അത്ര ശുഭകരമല്ലാത്ത വാര്‍ത്തളാണ് ക്യാപ്റ്റന്‍ കോലിയില്‍നിന്നും വന്നുകൊണ്ടിരിക്കുന്നത്. മാര്‍ച്ച് 8ന് ശേഷം വിരാട് കോലി ക്യാപ്റ്റനായ ഒരു മത്സരവും ജയിച്ചിട്ടില്ല. ഇന്ത്യ തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റപ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നാല് മത്സരങ്ങളാണ് കോലിയുടെ ക്യാപ്റ്റന്‍സിക്കുകീഴില്‍ തോറ്റത്.

കോലിയെ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനീക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, വിജയതീരത്തേക്ക് മടങ്ങിവരാന്‍ കഴിയുമെന്നാണ് ക്യാപ്റ്റന്റെ പ്രതീക്ഷ. എന്താണ് ചെയ്യേണ്ടതെന്നത് കൂട്ടായി ഇരുന്ന് തീരുമാനിക്കേണ്ടതാണെന്ന് കോലി പറഞ്ഞു. ടീമില്‍ ചില അഴിച്ചുപണി വേണ്ടിവരുമെന്നും താരം സൂചിപ്പിച്ചു. 10 മത്സരങ്ങള്‍ കൂടി തങ്ങള്‍ക്ക് ശേഷിക്കുന്നുണ്ട്. ജയിച്ചുതുടങ്ങിയാല്‍ മുന്നേറാന്‍ കഴിയുമെന്നും ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ കഴിയുമെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

Story first published: Wednesday, April 3, 2019, 17:23 [IST]
Other articles published on Apr 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+