For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാംഗ്ലൂര്‍ ആരാധകരെ മാപ്പ്; ഐപിഎല്ലിലെ തോല്‍വിക്ക് വിരാടിന്റെ കുറ്റസമ്മതം

IPL2018 | ഇനി അടുത്ത മത്‌സരത്തിൽ കാണാം | OneIndia Malayalam

ബെംഗളുരു: തുടര്‍ച്ചയായ രണ്ടാംവര്‍ഷവും പ്ലേ ഓഫിന് യോഗ്യത നേടാന്‍ കഴിയാത്തതില്‍ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലി ആരാധകരോട് ക്ഷമ ചോദിച്ചു. പതിനാല് കളികളില്‍ നിന്നും 6 വിജയം മാത്രം നേടിയ ടീമിന് പുതിയ സീസണിലും ടീമിനെ ചാമ്പ്യന്മാരാക്കാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയുണ്ട്.

വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും പോലെയുള്ള ലോകോത്തര ബാറ്റ്‌സ്മാന്മാര്‍ ഉണ്ടായിരുന്നിട്ടും ടീമിന് കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞില്ല. മറ്റു ബാറ്റ്‌സ്മാന്മാര്‍ തിളങ്ങാത്തതും ബൗളര്‍മാരുടെ പോരായ്മയുമാണ് ടീമിനെ പിറകോട്ട് വലിച്ചത്. അതേസമയം, കഴിഞ്ഞ സീസണില്‍ 3 വിജയങ്ങള്‍ മാത്രം നേടിയ ടീമിനെ സംബന്ധിച്ചിടത്തോളം ഇത്തവണ പോയന്റു വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചത് ആശ്വാസകരമാണ്.

viratkohli

നടപ്പുസീസണിലെ പരാജയം സംബന്ധിച്ച് കോലി ട്വിറ്ററില്‍ നിരാശയോടെയാണ് പ്രതികരിച്ചത്. ഇത്തവണയും ടീമിന് പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന ക്യാപ്റ്റന്‍ പറഞ്ഞു. കളിക്കാര്‍ക്ക് അത് ഏറെ നിരാശാജനകവും വിഷമിപ്പിക്കുന്നതുമാണ്. അഭിമാനിക്കാന്‍ തക്കതായ പ്രകടനവും ടീമിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അതുകൊണ്ടുതന്നെ ആരാധകരോട് ക്ഷമ ചോദിക്കുന്നതായും വിരാട് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നുണ്ട്.

12 കളികളില്‍നിന്നായി എബി ഡിവില്ലിയേഴ്‌സ് 480 റണ്‍സും, 14 കളികളില്‍നിന്നായി കോലി 530 റണ്‍സും ടീമിനായി നേടിയിരുന്നു. അടുത്തവര്‍ഷം കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നാണ് ആരാധകര്‍ക്ക് കോലി നല്‍കുന്ന വാഗ്ദാനം. തങ്ങള്‍ ഇല്ലെങ്കിലും ഐപിഎല്‍ നോക്കൗട്ട് മത്സരങ്ങള്‍ ആസ്വദിക്കുക. ആരാണ് ചാമ്പ്യന്മാരാകുക എന്നത് നമുക്ക് കാത്തിരുന്ന് കാണാമെന്നും വിരാട് പറഞ്ഞു.

Story first published: Thursday, May 24, 2018, 19:16 [IST]
Other articles published on May 24, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+