കോലിയും അനുഷ്‌കയും കല്യാണം കഴിക്കുമെന്ന് പറഞ്ഞു: ബിസിസിഐ
മുംബൈ: ശരിക്കും നമ്മുടെ ബി സി സി ഐയ്ക്ക് എന്താണ് പണി. ഇന്ത്യയിലെ ക്രിക്കറ്റിനെ ഭരിക്കലോ അതോ സൂപ്പര്‍താരങ്ങള്‍ക്ക് കല്യാണം ആലോചിക്കലോ. വിരാട് കോലിയെയും അനുഷ്‌ക ശര്‍മയെയും ഒരുമിച്ച് കഴിയാന്‍ അനുവദിച്ച് പണി കിട്ടിയ ബി സി സി ഐ ഇപ്പോള്‍ പറയുന്നത്, താരങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് പറഞ്ഞത് കൊണ്ടാണ് അനുവാദം കൊടുത്തത് എന്നാണ്.
പത്ത് ഇന്നിംഗ്‌സുകളില്‍ വെറും 134 റണ്‍സ് മാത്രമെടുത്ത് കോലി പരാജയമായതോടെ, കാമുകിമാരും ഭാര്യമാരുമാണ് താരങ്ങളുടെ ശ്രദ്ധ കളയുന്നത് എന്നാരോപിച്ച് ബി സി സി ഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഞങ്ങള്‍ വിവാഹം ചെയ്യാന്‍ പോകുകയാണ്. അതോര്‍ത്ത് വിഷമിക്കേണ്ട എന്നാണ് താരങ്ങള്‍ പറഞ്ഞത്. മുന്‍പും ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ കാമുകിയെ ടീമിനൊപ്പം കഴിയാന്‍ അനുവദിച്ചിട്ടുണ്ട് - ബി സി സി ഐയുടെ വിശദീകരണം ഇതാണ്.
ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിന് പണി കൊടുത്തു എന്ന് ബി സി സി ഐ പറയാതെ പറയുന്ന താര ദമ്പതികള്‍ ആരൊക്കെയെന്ന് നോക്കൂ.

വിരാട് കോലി - അനുഷ്‌ക ശര്‍മ
അനുഷ്‌ക ശര്‍മയെയും വിരാട് കോലിയെയും ഒരുമിച്ച് കഴിയാന്‍ ബി സി സി ഐ അനുവാദം കൊടുത്തത് വിവാദമായിരുന്നു. വിരാട് കോലി മോശം ഫോമിലായതും ഇന്ത്യ കളി തോറ്റതും വിവാദം കൊഴുപ്പിച്ചു.

ഗംഭീര്‍ - നടാഷ
ഓപ്പണര്‍ ഗൗതം ഗംഭീറും ഭാര്യ നടാഷ ജെയിനെ ഒപ്പം കൊണ്ടുപോകാന്‍ അനുവാദം ചോദിച്ചിരുന്നു. ഇംഗ്ലണ്ട് പരമ്പരയില്‍ ഗംഭീറിന്റെ പ്രകടനവും അതീവ ദയനീയമായിരുന്നു.

അശ്വിന്‍ - പ്രിതി
ഭാര്യ പ്രീതി നാരായണനെ ഒപ്പം കൂട്ടാന്‍ ആര്‍ അശ്വിന് ബി സി സി ഐ അനുമതി നല്‍കിയിരുന്നു. തരക്കേടില്ലാതെ ബാറ്റ് ചെയ്‌തെങ്കിലും അശ്വിന്റെ ബൗളിംഗ് പോരായിരുന്നു.

ബിന്നി - മായന്തി
ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിക്ക് ആദ്യ ടെസ്റ്റ് സൂപ്പറായിരുന്നു. എന്നാല്‍ പോകെപ്പോകെ ബിന്നിയും ഫോമൗട്ടായി. ഭാര്യ മായന്തി ലാംഗറിനെ ഒപ്പം കൂട്ടാന്‍ അനുമതി തേടിയിരുന്നു എന്നാണ് വിവരം.

പൂജാര - പൂജ
ഇംഗ്ലണ്ടിലെ മറ്റൊരു പരാജയം മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയായിരുന്നു. ഭാര്യ പൂജയ്‌ക്കൊപ്പം പൂജാര
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications