Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബച്ചൻ ടു അഫ്രീദി.. കോലി - അനുഷ്ക ദമ്പതികൾക്ക് ആശംസയുമായി ട്വിറ്ററിൽ താരങ്ങളും സെലിബ്രിറ്റികളും ക്യൂ!

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരവും സൂപ്പർ ക്യാപ്റ്റനുമാണ് വിരാട് കോലി. വധു അനുഷ്ക ശർമയും ചില്ലറക്കാരിയല്ല. ബോളിവുഡ് താരറാണിയാണ്. വെറുതെയാണോ സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമടക്കമുള്ള സെലിബ്രിറ്റികൾ നവദമ്പതികളെ ആശംസകൾ അറിയിക്കാൻ വേണ്ടി ക്യൂ നിൽക്കുന്നത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറിൽ തുടങ്ങി പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വരെ എത്തിനിൽക്കുന്നു കോലി - അനുഷ്ക വിവാഹത്തിന് ആശംസകളുമായി എത്തിയ താരനിര. സിനിമാ രംഗത്തുള്ളവരും വെറുതെ ഇരുന്നില്ല, കാണൂ ആരൊക്കെയാണ് കോലി - അനുഷ്ക ദമ്പതികൾക്ക് ആശംസയുമായി ട്വിറ്ററിൽ എത്തിയത് എന്ന്...

താരങ്ങൾ തന്നെ തുറന്നുപറഞ്ഞു

താരങ്ങൾ തന്നെ തുറന്നുപറഞ്ഞു

ഡിസംബർ 11ന് തിങ്കളാഴ്ച ഇറ്റലിയിലാണ് വിരാട് കോലിയും അനുഷ്ക ശർമയും വിവാഹിതരായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വിരാട് കോലിയും അനുഷ്ക ശർമയും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകൾ വഴി വിവാഹ വാർത്ത ആരാധകരെ അറിയിക്കുകയും ചെയ്തു. ഒരേ സന്ദേശമാണ് ഇരുവരും ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതോടെ താരദമ്പതികൾക്ക് ആശംസാപ്രവാഹങ്ങളുമായി ആളുകളെത്തിത്തുടങ്ങി.

ക്രിക്കറ്റിലെ പ്രിയ കൂട്ടുകാർ

ക്രിക്കറ്റിലെ പ്രിയ കൂട്ടുകാർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിരാടിന്റെ സഹതാരങ്ങളായ ശിഖർ ധവാൻ, ചേതേശ്വർ പൂജാര, ഉമേഷ് യാദവ്, ഹർഭജൻ സിംഗ് തുടങ്ങിയവർ താദമ്പതികൾക്ക് ആശംസകളുമായി എത്തി. മുൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും വിരാട് - അനുഷ്ക ദമ്പതികൾക്ക് ആശംസയറിയിച്ചു. ലവ്ലി കപ്പിള്‍ എന്നായിരുന്നു ശിഖർ ധവാൻ അനുഷ്കയെയും വിരാടിനെയും വിളിച്ചത്.

മെഗാതാരങ്ങളും

മെഗാതാരങ്ങളും

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ വിരാടിന് ആശംസ അറിയിച്ചു. കൺഗ്രാജുലേഷനും ഓൾ ദി ബെസ്റ്റും അറിയിച്ച സച്ചിൻ രണ്ടുപേരെയും ഒരുമിച്ച് കാണാൻ മനോഹരമായിട്ടുണ്ടെന്നും പറഞ്ഞു. ബി സി സി ഐ ഒഫീഷ്യൽ അക്കൗണ്ടിലൂടെ തങ്ങളുടെ ക്യാപ്റ്റനെ ആശംസ അറിയിച്ചു. പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി, ബാഡ്മിന്റൺ താരം സൈന നേവാൾ തുടങ്ങിയവരും വിരാടിനും അനുഷ്കയ്ക്കും ആശംസ അറിയിച്ച് ട്വീറ്റ് ചെയ്തു.

ബോളിവുഡിൽ നിന്നും

ബോളിവുഡിൽ നിന്നും

താരരാജാവ് അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, ഷാഹിദ് കപൂർ, അനിൽ കപൂർ, വരുൺ ധവാൻ, അഭിഷേക് ബച്ചൻ, പരിണീതി ചോപ്ര, നേഹ ധൂപിയ, ശ്രീദേവി എന്നിങ്ങനെ വൻ താര നിര തന്നെ ബോളിവുഡിൽ നിന്നും താരവിവാഹത്തിന് ആശംസകൾ അറിയിച്ച് എത്തി. രാഷ്ട്രീയ നേതാക്കളായ ജോതിരാദിത്യ സിന്ധ്യ, അനുരാഗ് താക്കൂർ എന്നിവരും ആശംകളറിയിച്ചു.

Story first published: Tuesday, December 12, 2017, 11:07 [IST]
Other articles published on Dec 12, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+