
വിവാഹം റിസോര്‍ട്ടില്‍
ഇറ്റലിയിലെ ടസ്‌കനിയിലുള്ള ഒരു റിസോര്‍ട്ടില്‍ വച്ചാവും കോലി അനുഷ്‌കയെ മിന്നു ചാര്‍ത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ റിസോര്‍ട്ടില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമേ റിസോര്‍ട്ടിലേക്കു പ്രവേശനമുള്ളൂ.
തനതു പഞ്ചാബ് ശൈലിയിലായിരിക്കും കോലി-അനുഷ്‌ക വിവാഹമെന്നാണ് സൂചന. ഭാംഗ്ര നൃത്തക്കാരെ വേദിക്കു സമീപം കണ്ടതായും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാവിലെ മിന്നുകെട്ട്
രാവിലെയായിരിക്കും വിവാഹച്ചടങ്ങുകള്‍. ഇതേ ദിവസം തന്നെ വൈകീട്ട് പാര്‍ട്ടിയും അരങ്ങേറും. വളരെ കുറച്ച് വിശിഷ്ടാതിഥികളെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളൂവെന്നാണ് വിവരം.
ഡിസംബര്‍ 26ന് മുംബൈയില്‍ വലിയ റിസപ്ഷനും നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരം നടക്കുന്നതും മുംബൈയില്‍ വച്ചാണ്. കളി കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം റിസപ്ഷന്‍ വച്ചത് ടീമംഗങ്ങള്‍ക്കു കൂടി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണെന്നാണ് സൂചന.

വിവാഹം ഡിസംബര്‍ 15ന്
കോലി- അനുഷ്‌ക വിവാഹം ഡിസംബര്‍ 12നായിരിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും പുതിയ വിവരമനുസരിച്ച് വിവാഹം ഡിസംബര്‍ 15നായിരിക്കും.
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെടുമ്പോള്‍ കോലിക്കൊപ്പം അനുഷ്‌കയും ഒപ്പമുണ്ടാവുന്നെ് റിപ്പോര്‍ട്ടുകളുണ്ട്.

കുറച്ചു പേര്‍ക്കു മാത്രം ക്ഷണം
കോലി-അനുഷ്‌ക വിവാഹച്ചടങ്ങളിലേക്ക് വളരെ കുറച്ചു പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നാണ് വിവരം. ക്രിക്കറ്റ് മേഖലയില്‍ നിന്നു ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനുമാണ് ക്ഷണം.
ബോളിവുഡില്‍ നിന്നു രണ്ടു ഖാന്‍മാര്‍ക്കും ക്ഷണമുണ്ട്. അനുഷ്‌കയ്‌ക്കൊപ്പം അഭിനയിച്ചിട്ടുള്ള ഷാരൂഖ് ഖാനും ആമിര്‍ ഖാനുമാണ് വിവാഹച്ചടങ്ങിലേക്കു ക്ഷണമുള്ളത്. അനുഷ്‌കയുടെ ബോളിവുഡ് അരങ്ങേറ്റം ഷാരൂഖ് നായകനായ റബ്‌നേ ബനാദി ജോഡിയെന്ന ചിത്രത്തിലൂടെയായിരുന്നു. ആമിറിനോടൊപ്പം പികെയെന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലും അനുഷ്‌ക അഭിനയിച്ചിട്ടുണ്ട്.

ഇടയ്ക്ക് പിരിഞ്ഞു, പിന്നെ ശക്തമായി പ്രണയം
2013ലാണ് കോലിയും അനുഷ്‌കയും തമ്മിലുള്ള പ്രണയത്തിന്റെ സൂചനകള്‍ പുറത്തുവരുന്നത് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ അനുഷ്‌ക കോലിക്കൊപ്പം പോയത് അന്നു വലിയ വാര്‍ത്തയായിരുന്നു. ഇടയ്ക്ക് 2015ല്‍ ഇരുവരും തമ്മിലുള്ള പ്രണയത്തിന് ചെറിയ ബ്രേക്ക് വന്നു. ഇതിന്റെ കാരണത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയതുമില്ല.
പ്രണയം തകര്‍ന്നെങ്കിലും കോലിയെ പിന്തുണച്ച് പലപ്പോഴും അനുഷ്‌ക രംഗത്തുവന്നിരുന്നു. ഇതോടെ ഈ പ്രണയം വീണ്ടും പൂത്തുതളിര്‍ക്കുകയായിരുന്നു. ചില പരസ്യങ്ങളിലും അടുത്തിടെ കോലിയും അനുഷ്‌കയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











