Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലക്കി ഫാൻസ്! ആരാധകർക്കൊപ്പം ശ്രീലങ്കയിൽ അടിച്ചുപൊളിച്ച് വിരാട് കോലിയും കാമുകി അനുഷ്ക ശർമയും!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും പ്രണയത്തിലാണ് എന്നതായിരുന്നു ഒരു കാലത്തെ ചൂടൻ വാർത്ത. എന്നാൽ തങ്ങളുടെ കരിയറിൽ ശ്രദ്ധിക്കാൻ വേണ്ടി ഇവർ പിരിഞ്ഞു എന്നതായി പിന്നീടുള്ള വാർത്ത. ഇപ്പോഴിതാ കോലിയും അനുഷ്കയും തങ്ങളുടെ പ്രണയം വീണ്ടും തുടങ്ങിയതായി റിപ്പോർട്ടുകൾ വരുന്നു. ഇതിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ ശ്രീലങ്കയിൽ നിന്നാണ്.

വിരാട് കോലി ഫാൻ ക്ലബ്ബാണ് ഫോട്ടോ ഷെയറിങ് നെറ്റ് വർക്കായ ഇൻസ്റ്റഗ്രാമിൽ കോലിയും അനുഷ്കയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ശ്രീലങ്കയിലെ ലക്കി ഫാൻസിന്റെ കൂടെ അനുഷ്കയും കോലിയും എന്നായിരുന്നു ചിത്രത്തിന്റെ തലക്കെട്ട്. എഴുപതിനായിരത്തോളം ലൈക്കുകളാണ് ചിത്രത്തിന് ഏതാനും മണിക്കൂറുകൾ കൊണ്ട് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രിയും ചിത്രത്തിലുണ്ട്.

kohli-anushka

അനുഷ്ക ശർമ വിരാട് കോലിയെ കാണാൻ വേണ്ടിയാണ് ശ്രീലങ്കയിൽ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിവാഹിതരായ ഇന്ത്യൻ ടീമംഗങ്ങൾ എല്ലാവരും തന്നെ കുടുംബസമേതമാണ് ശ്രീലങ്കയിൽ എത്തിയത്. ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം രാവണൻ സീതയെ താമസിപ്പിച്ചു എന്ന് കരുതപ്പെടുന്ന അശോകവനി സന്ദർശിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ആഗസ്ത് 20 ഞായറാഴ്ച മുതൽ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയും കളിക്കും.

Story first published: Wednesday, August 16, 2017, 16:43 [IST]
Other articles published on Aug 16, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+