വിവാഹം ഉടനേ വേണമെന്ന് അനുഷ്‌ക, വേണ്ടെന്ന് കോലി, താരവിവാഹം വൈകും?
ഇന്ത്യന്‍ ക്രിക്കറ്റും ബോളിവുഡും ഒരുപോലെ കാത്തിരിക്കുന്ന വിരാട് കോലി - അനുഷ്‌ക ശര്‍മ വിവാഹം വൈകുമോ. 2015 ല്‍ എന്തായാലും ഇവര്‍ ഒരുമിക്കാനിടയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ടി വി ചാനലിനെ ഉദ്ധരിച്ച് ഡെയ്‌ലി ഭാസ്‌കറാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
വിരാട് കോലിയും അനുഷ്‌കയും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ക്ക് നല്ല പഴക്കമുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് താരങ്ങള്‍ ഇക്കാര്യം തുറന്നുസമ്മതിച്ചത്. തുടര്‍ന്ന് ചില വിദേശപര്യടനങ്ങളില്‍ അനുഷ്‌ക കോലിയെ അനുഗമിക്കുകയും ചെയ്തു. കോലിയുടെ അമ്മ അനുഷ്‌കയെ കാണാനെത്തുകയും ചെയ്തു. ഇപ്പോള്‍ എന്താകും താരവിവാഹം വൈകാന്‍ കാരണം.
ഇരുവരും തമ്മില്‍ പിണങ്ങിയോ.. കാണൂ...

ഓള്‍ ഈസ് നോട്ട് വെല്‍
വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മയുടെയും ബന്ധത്തില്‍ കാര്യങ്ങള്‍ എല്ലാം അത്ര പന്തിയല്ല എന്നാണ് ഗോസിപ്പ് കോളങ്ങളില്‍ കാണുന്നത്. എന്നാല്‍ അത് വെറുതെ പറയുന്നതല്ല താനും. കാരണങ്ങളുണ്ട്.

അനുഷ്‌കയ്ക്ക് വിവാഹം വേണം
വിവാഹം ഉടന്‍ വേണമെന്നാണത്രെ അനുഷ്‌ക ശര്‍മയ്ക്ക്. ഇത് വിരാട് കോലി നിരസിച്ചതാണേ്രത ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം.

കോലിക്ക് പറയാനുള്ളത്
കരിയറിന്റെ നിര്‍ണായക ഘട്ടത്തിലാണ് വിരാട് കോലി എന്ന ക്രിക്കറ്റര്‍, കളിയില്‍ കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണത്രെ കോലി വിവാഹം ഇപ്പോള്‍ വേണ്ട എന്ന് പറയുന്നത്.

അനുഷ്‌ക കോലിക്കൊപ്പം വരില്ല?
ഹര്‍ഭജന്‍ സിംഗ് - ഗീത ബസ്ര വിവാഹത്തിന്‍ കോലിക്കൊപ്പം എത്താന്‍ അനുഷ്‌ക ശര്‍മ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒക്ടോബര്‍ 29 നാണ് ഭാജിയുടെ വിവാഹം.

കുറ്റം മുഴുവന്‍ അനുഷ്‌കയ്ക്ക്
ലോകകപ്പില്‍ കോലി നിരാശപ്പെടുത്തിയതിന്റെ കുറ്റപ്പെടുത്തലുകള്‍ മൊത്തം ഏല്‍ക്കേണ്ടി വന്നത് അനുഷ്‌കയാണ്.

പ്രകടനം മോശം
18 മാച്ചുകളില്‍ നിന്നായി 377 റണ്‍സ് മാത്രമേ കോലി 2015 ല്‍ ഇതുവരെ നേടിയിട്ടുള്ളൂ. വ്യാഴാഴ്ച കോലി സെഞ്ചുറിയോടെ ടീമിനെ ജയിപ്പിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications