Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കോലിയും അനുഷ്‌കയും വിമാനത്തിലെ മുന്തിയ സീറ്റ് ബൗളര്‍മാര്‍ക്ക് കൊടുത്തു'; ഓസ്‌ട്രേലിയ സൂക്ഷിച്ചോ

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിനുശേഷം ഇന്ത്യ രണ്ടാം ടെസ്റ്റിനായുള്ള ഒരുക്കത്തിലാണ്. കളിക്കളത്തില്‍ മിന്നിക്കളിച്ച ബൗളര്‍മാര്‍ക്കും ബാറ്റ്‌സ്മാന്മാര്‍ക്കും കിട്ടിയ സമ്മാനമാണ് ആദ്യ മത്സരത്തിലെ വിജയം. പ്രത്യേകിച്ചും നാലു ബൗളര്‍മാര്‍ 200ല്‍ അധികം ഓവറുകളാണ് എറിഞ്ഞതെന്നുകൂടി ഓര്‍ക്കുമ്പോള്‍ അവരുടെ കഠിനാധ്വാനമാണ് വിജയത്തില്‍ പ്രധാന ഘടകമായതെന്നുകാണാം.

എന്തായാലും ബൗളര്‍മാര്‍ക്കുള്ള ക്രഡിറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നേരത്തെതന്നെ നല്‍കിയിട്ടുണ്ട്. മാത്രമല്ല, അവര്‍ക്ക് അടുത്ത ടെസ്റ്റിന് മുന്‍പ് പൂര്‍ണ വിശ്രമം നല്‍കുമെന്ന് പരിശീലകന്‍ രവി ശാസ്ത്രിയും പ്രഖ്യാപിച്ചു. എന്തായാലും ഇപ്പോള്‍ ബൗളര്‍മാര്‍ക്ക് വിരാട് കോലി നല്‍കിയ ബഹുമതിയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.

virat-anushka

പെര്‍ത്തില്‍നിന്നും അഡ്‌ലെയ്ഡിലേക്കുള്ള യാത്രയ്ക്കായി വിമാനത്തിലെ ബിസിനസ് ക്ലാസ് വിരാട് കോലിയും ഭാര്യ അനുഷ്‌കയും പേസര്‍മാര്‍ക്കായി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനത്തില്‍ ആകെ 12 ബിസിനസ് ക്ലാസ് സീറ്റുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ എല്ലാ കളിക്കാര്‍ക്കും അത് കിട്ടിയിരുന്നില്ല. ഇതോടെ കോലിയും അനുഷ്‌കയും പേസര്‍മാര്‍ക്കായി സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു.

പെര്‍ത്തിലെ അതിവേഗമുളള പിച്ചിലേക്ക് വരുന്ന ഇന്ത്യന്‍ പേസര്‍മാരെ സൂക്ഷിച്ചോയെന്നും വോന്‍ പറയുന്നുണ്ട്. വിമാനത്തില്‍ കൂടുതല്‍ സൗകര്യപ്രമായ സീറ്റില്‍ പേസര്‍മാരെ വിശ്രമത്തിനായി കോലി അനുവദിച്ചത് തന്നെക്കാള്‍ അവരാണ് സീറ്റ് അര്‍ഹിക്കുന്നത് എന്നതുകൊണ്ടാണ്. വിരാട് കോലിയും അനുഷ്‌കയും തങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികം ഓസ്‌ട്രേലിയയില്‍ ആഘോഷിക്കുന്ന വേളയില്‍കൂടിയാണ് ഇത്തരമൊരു പെരുമാറ്റന്നത് ശ്രദ്ധേയമാണ്. ഡിസംബര്‍ 14നാണ് പെര്‍ത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും രണ്ടാം ടെസ്റ്റിനായി ഇറങ്ങുക.

Story first published: Tuesday, December 11, 2018, 15:06 [IST]
Other articles published on Dec 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+