Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി – അനുഷ്‌ക ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു

വിരാട് കോലി - അനുഷ്‌ക ശര്‍മ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച്ച മുംബൈയിലെ ബ്രീച്ച് ക്യാന്‍ഡി ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. തിങ്കളാഴ്ച്ച രാവിലെ അനുഷ്‌ക ശര്‍മ ആശുപത്രിയിലെത്തുകയായിരുന്നു. കുഞ്ഞും അമ്മയും സുഖമായിട്ടിരിക്കുന്നുവെന്ന് വിരാട് കോലി സമൂഹമാധ്യമങ്ങളില്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്ന കാര്യം വിരാട് കോലിയും അനുഷ്‌ക ശര്‍മയും വെളിപ്പെടുത്തിയത്.

കുഞ്ഞിന്റെ ജനനം പ്രമാണിച്ച് ക്രിക്കറ്റില്‍ നിന്നും ചെറു ഇടവേളയെടുത്ത് നില്‍ക്കുകയാണ് വിരാട് കോലി. ഇതേസമയം, ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ ടീമിനെ പാതിവഴിയിലിട്ട് ഇന്ത്യയിലേക്ക് മടങ്ങിയതിന് കോലിക്ക് എതിരെ ഒരുവിഭാഗം ആരാധകര്‍ക്ക് വിയോജിപ്പുണ്ട്.

Virat Kohli - Anushka Sharma Become Parents To A Baby Girl

എന്തായാലും കോലിയുടെ അഭാവത്തിലും ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മികവ് തുടരുകയാണ്. നടക്കാനിരിക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയില്‍ കോലി ടീമിനൊപ്പം ചേരുമെന്നാണ് സൂചന. ഫെബ്രുവരിയിലാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കമാവുന്നത്. നാലു ടെസ്റ്റും ആറ് ട്വന്റി-20 മത്സരങ്ങളും മൂന്നു ഏകദിനങ്ങളുമടങ്ങുന്ന സുദീര്‍ഘമായ പരമ്പരയാണ് മുന്നില്‍. ടെസ്റ്റ് പരമ്പര ചെന്നൈയിലും അഹമ്മദാബാദിലുമായി നടക്കും. ട്വന്റി-20 പരമ്പര പൂര്‍ണമായും അഹമ്മദാബാദില്‍ നിര്‍മ്മിച്ച പുതിയ മൊട്ടേര സ്റ്റേഡിയത്തില്‍ വെച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് പൂനെ വേദിയാകും.

നേരത്തെ, അഡ്‌ലെയ്ഡ് ടെസ്റ്റില്‍ എട്ടു വിക്കറ്റിന് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് കോലി നാട്ടില്‍ തിരിച്ചെത്തിയത്. ശേഷം അജിങ്ക്യ രഹാനെ ടീമിനെ നയിച്ചുവരുന്നു. മെല്‍ബണില്‍ എട്ടു വിക്കറ്റിന് ജയിച്ചാണ് രഹാനെയും സംഘവും ഓസ്‌ട്രേലിയക്ക് മറുപടി നല്‍കിയത്. സിഡ്‌നിയില്‍ തോല്‍വിയുടെ വക്കില്‍ നിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്. സിഡ്‌നിയില്‍ അവസാനദിനം ഹനുമാ വിഹാരിയും രവിചന്ദ്രന്‍ അശ്വിനും നടത്തിയ ചെറുത്തുനില്‍പ്പ് ടീമിന് സമനില സമ്മാനിച്ചു. നിലവില്‍ 1-1 എന്ന നിലയിലാണ് ടെസ്റ്റ് പരമ്പരയുള്ളത്. പരമ്പരയിലെ അവസാന ടെസ്റ്റ് ബ്രിസ്ബനില്‍ നടക്കും.

Story first published: Monday, January 11, 2021, 16:42 [IST]
Other articles published on Jan 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+