Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയോട് ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചേ പറ്റൂ, തോറ്റാല്‍ ബംഗ്ലാദേശിനും സിംബാബ്വെയ്ക്കും ഒപ്പം!!

ബെംഗളൂരു: അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് കളികളും ജയിച്ച് കപ്പടിച്ചുകഴിഞ്ഞു ഇന്ത്യ. അതും ഓസ്‌ട്രേലിയ പോലൊരു വമ്പന്‍ ടീമിനെ നിലം തൊടീക്കാതെ. പിന്നെന്ത് വേണം എന്നല്ലേ. ഉണ്ട്, ടീം ഇന്ത്യയ്ക്ക് ഇനിയും വേണം വിജയം. രണ്ട് കാര്യത്തിനാണ് അത്, തുടര്‍ച്ചയായ ഏറ്റവും വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് വിരാട് കോലി എം എസ് ധോണിയില്‍ നിന്നും സ്വന്തമാക്കുന്നത് കാണാനാണ് ഒന്നാമത്തേത്.

kohli-dhoni

രണ്ടാമത്തേത്, രണ്ട് തവണ ലോകചാമ്പ്യന്മാരായിട്ടും പല തവണ ലോക ഒന്നാം നമ്പറായിട്ടും ഇന്നേവരെ തുടര്‍ച്ചയായി പത്ത് ഏകദിനങ്ങള്‍ ജയിക്കാന്‍ പറ്റാത്ത നാണക്കേട് മാറ്റാന്‍. എം എസ് ധോണി വിചാരിച്ചിട്ട് പോലും ഇന്ത്യയെ ഒമ്പത് കളിയിലേ അടുപ്പിച്ച് ജയിപ്പിക്കാന്‍ പറ്റിയിട്ടുള്ളൂ. ഗാംഗുലി, ദ്രാവിഡ്, കപില്‍ദേവ് - ഗാവസ്‌കര്‍ സഖ്യം എന്നിവര്‍ ഇന്ത്യയെ എട്ട് തവണ വീതം ജയിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച ജയിച്ചാല്‍ ഇത് കോലിക്ക് തുടര്‍ച്ചയായ പത്താം ജയം.

ഓസ്‌ട്രേലിയ ആറ് വട്ടമാണ് പത്ത് കളികളോ കൂടുതലോ അടുപ്പിച്ച് ജയിച്ചത്. സൗത്താഫ്രിക്ക 5, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ 2 തവണ വീതം ഒക്കെ ഈ ലിസ്റ്റിലുണ്ട്. എന്തിന് പാകിസ്താനും ന്യൂസിലന്‍ഡും ഇംഗ്ലണ്ടും പോലും ഓരോ തവണ പത്ത് കളികള്‍ ജയിച്ചു. കുഞ്ഞന്മാരായ സിംബാബ്വെ, ബംഗ്ലാദേശ് എന്നിവര്‍ മാത്രമാണ് ഈ നാണക്കേടിന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇന്ത്യയ്‌ക്കൊപ്പമുള്ളത്.

Story first published: Thursday, September 28, 2017, 10:50 [IST]
Other articles published on Sep 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+