Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിതിന്റെയും കോലിയുടെയും 'ഉടക്ക്' തീര്‍ത്തത് രവി ശാസ്ത്രി; ഇപ്പോള്‍ നല്ല സുഹൃത്തുക്കള്‍

മുംബൈ: ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അടുത്ത സൗഹൃദമല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ മുതല്‍ സജീവമായിട്ടുള്ള ചര്‍ച്ചാവിഷയമാണ്. ആധുനിക ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളതായി പലപ്പോഴുമുള്ള പെരുമാറ്റത്തിലൂടെയും തോന്നിയിട്ടുണ്ട്. ഐപിഎല്ലില്‍ രോഹിത് മുംബൈ നായകനും കോലി ആര്‍സിബി നായകനുമാണ്. ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ ടോസിടാനെത്തുമ്പോഴും സൗഹൃദപരമായി ഇരുവരും ഇടപഴകാറില്ല.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇരുവരും വലിയ സൗഹൃദത്തോടെ പെരുമാറുന്നതാണ് ആരാധകര്‍ കണ്ടത്. നിര്‍ണ്ണായക ഘട്ടത്തില്‍ പരസ്പരം ചര്‍ച്ചചെയ്യുകയും ടീമിനെ മുന്നോട്ട് നയിക്കുന്നതില്‍ പരസ്പര സഹകരണവും ബഹുമാനവും വെച്ചുപുലര്‍ത്തുന്നതും കണ്ടു. ഇതുവരെ കാണാത്ത കാഴ്ചകളിലൊന്നായി ഇതിനെ പറയാം. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള സൗഹൃദം വീണ്ടെടുക്കാന്‍ കാരണം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

rohitravishastrikohli

ടൈംസ് ഓഫ് ഇന്ത്യയാണ് ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 'രണ്ട് വലിയ പരമ്പരകള്‍ ഇന്ത്യ നേടി. അത് ഇന്ത്യന്‍ ഡ്രെസിങ് റൂമിലും വലിയ മാറ്റമുണ്ടാക്കി. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് ടീമിലെ പ്രധാനപ്പെട്ട രണ്ട് പേരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത്. ഇപ്പോള്‍ അവര്‍ ഒരുമിച്ച് ഇടപഴകുന്നു. വ്യക്തിപരമായ കാര്യങ്ങളെക്കാളും ടീമിന് മുന്‍ഗണന നല്‍കുന്നു'-ഒരു പ്രധാന വ്യക്തിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

വിരാടും രോഹിതും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. എന്നാല്‍ ഐസൊലേഷനില്‍ ടീം ഇരുന്ന സമയത്ത് ഇരുവരും പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഇപ്പോള്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തുന്നു. ഏകദിനത്തില്‍ കോലി രോഹിതിനോട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും തീരുമാനമെടുക്കുമ്പോള്‍ അഭിപ്രായം ആരായുകയും ചെയ്യുന്നു. ഇതിന് മുമ്പും ഇങ്ങനെ നടന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ കൂടുതല്‍ പരസ്യമായിത്തന്നെ ഇത് നടക്കുന്നു. അതിനാല്‍ത്തന്നെ അനാവശ്യമായ ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഹിതിന്റെ വമ്പന്‍ നേട്ടങ്ങളിലെല്ലാം ക്യാപ്റ്റനെന്ന നിലയില്‍ കോലി വലിയ പിന്തുണ നല്‍കാറുണ്ട്. എന്നാല്‍ വ്യക്തിപരമായ അകല്‍ച്ച പ്രകടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെല്ലാം അവസാനമായിരിക്കുകയാണ്. ഇരുവരും തമ്മില്‍ മികച്ച കൂട്ടുകെട്ടുകളാണുള്ളത്. അത് ഇനിയും കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, March 30, 2021, 14:14 [IST]
Other articles published on Mar 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+