കോലിക്കും ശാസ്ത്രിക്കും ഓസ്‌ട്രേലിയയുമായുള്ള രാത്രി ടെസ്റ്റില്‍ താത്പര്യമില്ല; തോല്‍വി ഭയം?
മുംബൈ: ഓസ്‌ട്രേലിയയില്‍ ഈവര്‍ഷം അവസാനം നടക്കാനിരിക്കുന്ന പരമ്പരയ്ക്കിടെ പകല്‍ രാത്രി ടെസ്റ്റ് കളിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും കോച്ച് രവി ശാസ്ത്രിക്കും താത്പര്യമില്ല. ഇരുവരുമായുള്ള ചര്‍ച്ചയ്ക്കുശേഷം ബിസിസിഐ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
അഡ്‌ലൈഡിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ഇവിടെ പിങ്ക് പന്ത് ഉപയോഗിച്ച് പകല്‍ രാത്രി മത്സരം നടത്താനായിരുന്നു ഓസ്‌ട്രേലിയയുടെ ക്ഷണം. എന്നാല്‍, ഇത് ഓസ്‌ട്രേലിയയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെയും കോച്ചിന്റെയും നിലപാട്. അതുകൊണ്ടുതന്നെ രാത്രി ടെസ്റ്റിന് ഇന്ത്യ ഒരുക്കവുമല്ല.

അഡ്‌ലൈഡ് ഓവലില്‍ ഇതുവരെ നടന്ന നാല് പകല്‍ രാത്രി മത്സരങ്ങളിലും ഓസ്‌ട്രേലിയയാണ് ജയിച്ചത്. ഈ മുന്‍തൂക്കം ഇന്ത്യയ്‌ക്കെതിരെ മുതലാക്കാമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണക്കുകൂട്ടല്‍. എന്നാല്‍, ബിസിസിഐ സമ്മതം മൂളാന്‍ ഒരുക്കമല്ലാത്തതോടെ പകല്‍ ടെസ്റ്റ് മാത്രമായിരിക്കും നടത്തുക.
ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും മാത്രമാണ് ഇതുവരെ പകല്‍ രാത്രി ടെസ്റ്റില്‍ അരങ്ങേറ്റം നടത്താത്തവര്‍. പിങ്ക് പന്തുപയോഗിച്ച് കളിക്കുന്ന ടെസ്റ്റിനോട് ബിസിസിഐയ്ക്ക് യോജിപ്പില്ലാത്തതാണ് കാരണം. അതേസമയം, വിന്‍ഡീസുമായി ഈ വര്‍ഷം ഒരു പകല്‍രാത്രി മത്സരം കളിച്ച് പരിചയ സമ്പന്നത നേടാനാണ് ഇപ്പോള്‍ ബിസിസിഐയുടെ ശ്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications