ഐസിസി ടൂര്‍ണമെന്റില്‍ 3000ന് മുകളില്‍ റണ്‍സ് നേടിയതാരൊക്കെ? ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍
മുംബൈ: ഐസിസി ടൂര്‍ണമെന്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും ആഗ്രഹിക്കുന്ന കാര്യമാണ്. ഉയര്‍ന്ന സമ്മര്‍ദ്ദത്തെയും പോരാട്ടവീര്യത്തെയും അതിജീവിച്ച് മികച്ച പ്രകടനം നടത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എംഎസ് ധോണി ഐസിസി ടി20, ഏകദിന, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടിയ ഏക നായകനാണ്. വിരാട് കോലി നായകനെന്ന നിലയില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും ഇതുവരെ ഒരു ഐസിസി കിരീടവും നേടാനായിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ നിന്നായി 3000ന് മുകളില്‍ റണ്‍സ് നേടിയിട്ടുള്ളത് മൂന്ന് താരങ്ങള്‍ മാത്രമാണ് അവര്‍ ആരൊക്കെയാണെന്ന് നോക്കാം (ഏകദിന-ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയാണ് പരിഗണിച്ചിരിക്കുന്നത്)

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരങ്ങളിലൊരാളാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 258 റണ്‍സാണ് വിരാട് കോലി നേടിയത്. 2019ലെ ഏകദിന ലോകകപ്പില്‍ 442 റണ്‍സാണ് കോലി നേടിയത്. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 877 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. പ്രധാന മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് കോലി. പ്രത്യേകിച്ചും റണ്‍സ് പിന്തുടരുന്ന മത്സരങ്ങളില്‍ കോലിയുടെ മികവ് ഒന്ന് വേറെ തന്നെയാണ്.

രോഹിത് ശര്‍മ
2019ലെ ഏകദിന ലോകകപ്പില്‍ 648 റണ്‍സുമായി ടോപ് സ്‌കോററായിരുന്നു രോഹിത് ശര്‍മ. ഇതില്‍ അഞ്ച് സെഞ്ച്വറികളും ഉള്‍പ്പെടും. ഒരു ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യ താരം രോഹിതാണ്. നടന്നുകൊണ്ടിരിക്കുന്ന ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1030 റണ്‍സാണ് രോഹിത് ശര്‍മ നേടിയിട്ടുള്ളത്. ഇതില്‍ നാല് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ 304 റണ്‍സാണ് രോഹിത് നേടിയത്.

ജോ റൂട്ട്
ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടാണ് മൂന്നാം സ്ഥാനത്ത്. നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ്ചാമ്പ്യന്‍ഷിപ്പില്‍ 1660 റണ്‍സാണ് ജോ റൂട്ട് നേടിയത്. ടൂര്‍ണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോററാണ് അദ്ദേഹം. മൂന്ന് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ 258 റണ്‍സാണ് ജോ റൂട്ട് നേടിയത്. 2019ലെ ഏകദിന ലോകകപ്പില്‍ 556 റണ്‍സുമായി കിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ ടോപ് സ്‌കോററായിരുന്നു താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications