Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് ബാറ്റ്‌സ്മാനെ കോലി കെണിയൊരുക്കി കുടുക്കി; ക്യാപ്റ്റന്‍സിക്ക് കൈയ്യടി

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കൈയ്യടി. സിഡ്‌നിയില്‍ നടക്കുന്ന മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 622 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ അതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും തുടരെ വിക്കറ്റ് വീഴ്ത്തി ഓസീസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഒരവസരത്തില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഓസീസിനെ ഇന്ത്യന്‍ ബൗളര്‍മാരും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയുമാണ് തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. മത്സരത്തില്‍ 38 റണ്‍സെടുത്ത് മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരുന്ന മാര്‍നസ് ലബുഷാഗ്നെയെ കുടുക്കിയ വിരാട് കോലിയുടെ ഫീല്‍ഡ് വിന്യാസം ഇതിനകം തന്നെ പ്രശംസപിടിച്ചുപറ്റി.

viratkohli

ഓസീസ് ഇന്നിങ്‌സിലെ 52-ാം ഓവറില്‍ ഷമിയുടെ പന്തിലാണ് ലബുഷാഗ്നെ പറത്തായത്. ഷമിയെ താരം ബൗണ്ടറിയടിച്ചതിന് പിന്നാലെ പന്തിന് റിവേഴ്‌സ് സ്വിങ് ലഭിക്കുന്നുണ്ടെന്ന് മനസിലാക്കിയ കോലി ഷോര്‍ട്ട് മിഡോണില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയെ ഫീല്‍ഡറാക്കി. കോലിയുടെ മനസറിഞ്ഞ് പന്തെറിഞ്ഞ ഷമി ലബുഷഗ്നയെ രഹാനെയുടെ കൈയ്യിലുമെത്തിച്ചു.

ക്യാപ്റ്റനെന്ന നിലയില്‍ ബാറ്റിങ്ങില്‍ മികവും കാട്ടുമ്പോഴും ടീം ജയിച്ചുകയറുമ്പോഴും പലപ്പോഴും വിമര്‍ശനത്തിന് ഇരയായിട്ടുണ്ട് കോലിയുടെ ക്യാപ്റ്റന്‍സി. ക്യാപ്റ്റന്‍ മികവില്‍ ഏറെ മുന്നേറിക്കഴിഞ്ഞ കോലി 2019ല്‍ കൂടുതല്‍ ജയങ്ങളിലേക്ക് ഇന്ത്യയെ നയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഓസ്‌ട്രേലിയയില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ വരാനിരിക്കുന്ന ലോകകപ്പിലേക്കാണ് ഇനി ഇന്ത്യയുടെ ശ്രദ്ധ.

Story first published: Saturday, January 5, 2019, 12:45 [IST]
Other articles published on Jan 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+