വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ തിരിച്ചടികള്‍... പക്ഷെ കോലിയുടെ ആ കസേര ഭദ്രം, വിട്ടുകൊടുക്കാതെ ബുംറയും

റാങ്കിങില്‍ ഇരുവരും ഒന്നാംസ്ഥാത്തു തുടരുകയാണ്

By Manu

ദുബായ്: ഐപിഎല്ലില്‍ തന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂിനൊപ്പം തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ആശ്വാസമായി റാങ്കിങ്. ഐസിസിയുടെ പുതിയ ഏകദിന റാങ്കിങില്‍ ബാറ്റ്‌സ്മാന്‍മരില്‍ കോലി ഒന്നാംസ്ഥാനം നിലനിര്‍ത്തി. ബൗളിങില്‍ ഇന്ത്യയുടെ തന്നെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറയും ഒന്നാംസ്ഥാനം കാത്തുസൂക്ഷിച്ചു.

കോലിയുടെ ദിനം എണ്ണപ്പെട്ടു? നായകസ്ഥാനം തെറിച്ചേക്കും!! പുറത്താക്കണമെന്ന് ആര്‍സിബി ഫാന്‍സ്... പകരമാര് കോലിയുടെ ദിനം എണ്ണപ്പെട്ടു? നായകസ്ഥാനം തെറിച്ചേക്കും!! പുറത്താക്കണമെന്ന് ആര്‍സിബി ഫാന്‍സ്... പകരമാര്

kohli

ബാറ്റ്‌സ്മാന്‍മാരില്‍ 890 പോയിന്റുമായാണ് കോലി ഒന്നാംസ്ഥാനത്തു തുടരുന്നത്. 839 പോയിന്റുമായി ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മ രണ്ടാംസ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ബൗളിങില്‍ 774 പോയിന്റാണ് ബുംറയ്ക്കുള്ളത്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. കുല്‍ദീപ് (689 പോയിന്റ്) ഏഴാം റാങ്കിലും ചഹല്‍ (680) എട്ടാം റാങ്കിലുമാണ്.

bumrah

പാകിസ്താനെതിരേ അടുത്തിടെ നടന്ന ഏകദിന പരമ്പരകയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ആദ്യ പത്തിലേക്കുയര്‍ന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 112.75 ശരാശരിയില്‍ ഫിഞ്ച് 451 റണ്‍സാണ് വാരിക്കൂട്ടിയത്. റാങ്കിങില്‍ 12സ്ഥാനങ്ങള്‍ കയറിയ അദ്ദേഹം ഒമ്പതാമതെത്തി.

Story first published: Tuesday, April 2, 2019, 13:14 [IST]
Other articles published on Apr 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X