ഐപിഎല്‍: ഞങ്ങളോടു ക്ഷമിക്കൂ, അടുത്ത തവണ പുതിയ ആര്‍സിബിയെ കാണാം... കഴിയാവുന്നതെല്ലാം ചെയ്യും
ബെംഗളൂരു: ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ടീം വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരാണ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ആര്‍സിബി പ്ലേഓഫിലെത്താതെ പുറത്തായ ആദ്യ ടീം കൂടിയാണ്. സീസണിലെ ആദ്യത്തെ ആറു മല്‍സരങ്ങളിലും ആര്‍സിബി തോല്‍വിയേറ്റുവാങ്ങിയിരുന്നു.
സീസണില്‍ കളിച്ച 14 മല്‍സരങ്ങളില്‍ വെറും അഞ്ചെണ്ണത്തിലാണ് ആര്‍സിബിക്കു ജയിക്കാനായത്. എട്ടു മല്‍സരങ്ങളില്‍ ടീം തോറ്റപ്പോള്‍ ഒരു മല്‍സരം മഴയെത്തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടു. ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധകരോട് മാപ്പു ചോദിച്ചിരിക്കുകയാണ് നായകന്‍ കോലിയും ടീമംഗമായ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സും.

അടുത്ത തവണ തിരിച്ചുവരും
കളിക്കാരെയും ആരാധകരെയും സംബന്ധിച്ചു ആര്‍സിബിക്കു മോശം സീസണായിരുന്നു ഇതെന്നു ക്യാപ്റ്റന്‍ കോലി പറഞ്ഞു. അടുത്ത സീസണില്‍ എല്ലാ മാറ്റി മറിക്കാന്‍ കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
രാജസ്ഥാനെതിരായ മല്‍സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ട് മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും നിങ്ങള്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ തന്നെ ഇരുന്ന് ആര്‍സിബിക്കു വേണ്ടി ആര്‍പ്പു വിളിച്ചു. ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോഴും ഫാന്‍സ് ടീമിനു നല്‍കിയ പിന്തുണ വളരെ സ്‌പെഷ്യലായിരുന്നു. ഇത്രയും മികച്ച ആരാധകരെ ലഭിച്ചതില്‍ നന്ദിയുണ്ടെന്നും കോലി വ്യക്തമാക്കി.

പിന്തുണ തുടരൂ
സീസണില്‍ ടീമിന് ഉയര്‍ച്ചകളും താഴ്ചകളും നേരിട്ടു. ഇതില്‍ മാപ്പു ചോദിക്കുന്നതായി ഡിവില്ലിയേഴ്‌സ് പറഞ്ഞു. മികച്ച രീതിയില്‍ സീസണ്‍ അവസാനിപ്പിക്കുകയായിരുന്നു ടീമിന്റെ ലക്ഷ്യം.
നിങ്ങള്‍ ഇനിയും പിന്തുണ തുടരൂ. നിങ്ങളുടെ പിന്തുണയാണ് ടീമിനെ മുന്നോട്ടു നയിക്കുന്നതെന്നും ദക്ഷിണാഫ്രിക്കയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ജയത്തോടെ വിടവാങ്ങി
സീസണില്‍ തോല്‍വിയോടെയാണ് തുടങ്ങിയതെങ്കിലും അവസാന മല്‍സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ വിടവാങ്ങാന്‍ കഴിഞ്ഞത് ആര്‍സിബിക്കു ആശ്വാസമാവും. മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാലു വിക്കറ്റിനാണ് കോലിയും സംഘവും തകര്‍ത്തുവിട്ടത്.
തോല്‍വിയോടെ ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍ തുലാസിലാവുകയും ചെയ്തിരുന്നു. ഒടുവില്‍ ഞായറാഴ്ച നടന്ന അവസാന കളിയില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്തയെ ഒമ്പതു വിക്കറ്റിനു തകര്‍ത്തതോടെ ഹൈദരാബാദ് പ്ലേഓഫില്‍ കടന്നു കൂടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications