വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഇതെന്ത് ബെയ്ല്‍സ്? പന്തിനെ പുല്ലുവില, തട്ടിയിട്ടും കൂസലില്ല!! തുറന്നടിച്ച് കോലിയും ഫിഞ്ചും

ബെയ്ല്‍സിനെതിരേ രംഗത്തു വന്നിരിക്കുകയാണ് ഇരു ക്യാപ്റ്റന്‍മാരും

By Manu
കോലിയും ഫിഞ്ചും ബെയ്ല്‍സിനെതിരേ രംഗത്ത്

ലണ്ടന്‍: ലോകകപ്പിലെ മല്‍സങ്ങള്‍ക്കായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബെയ്ല്‍സിനെതിരേ രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും. ഞായറാഴ്ച ഓവലില്‍ നടന്ന ഇന്ത്യയും ഓസീസും തമ്മിലുള്ള മല്‍സരശേഷമാണ് ഇരുവരും ടൂര്‍ണമെന്റില്‍ സ്റ്റംപുകള്‍ക്കു മുകളില്‍ ഉപയോഗിക്കുന്ന ബെയ്ല്‍സ് നിരവാരമില്ലാത്തതാണെന്നു ചൂണ്ടിക്കാട്ടിയത്.

ഗാംഗുലി കണ്ടെത്തിയ സിക്‌സര്‍ വീരന്‍.... യുവരാജിന്റെ ഇന്ത്യന്‍ പടയോട്ടം ഇങ്ങനെ ഗാംഗുലി കണ്ടെത്തിയ സിക്‌സര്‍ വീരന്‍.... യുവരാജിന്റെ ഇന്ത്യന്‍ പടയോട്ടം ഇങ്ങനെ

ബാറ്റ്‌സ്മാനെ നിസ്സഹായനാക്കി ബൗളര്‍ പന്ത് സ്റ്റംപില്‍ കൊള്ളിച്ചാലും ഇടയ്ക്കു ബെയ്ല്‍സ് ഇളകാന്‍ കൂട്ടാക്കാതെ നില്‍ക്കുന്നതാണ് ഇതിനു കാരണം. ഈ ടൂര്‍ണമെന്റില്‍ നേരത്തേയും ഇതുപോലെ ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യയും ഓസീസും തമ്മിലുള്ള കളിയിലും ഇതാവര്‍ത്തിക്കുകയായിരുന്നു. 10 ദിവസത്തിനിടെ അഞ്ചാം തവണയാണ് ബാറ്റ്‌സ്മാന്‍ ഇത്തരത്തില്‍ രക്ഷപ്പെടുന്നതും എതിര്‍ ടീം നിരാശരാവുന്നതും.

വാര്‍ണര്‍ രക്ഷപ്പെട്ടു

വാര്‍ണര്‍ രക്ഷപ്പെട്ടു

ഓസീസിന്റെ വെടിക്കെട്ട് ഓപ്പണറായ ഡേവിഡ് വാര്‍ണറാണ് ബെയ്ല്‍സിന്റെ ഈ 'അനങ്ങാപ്പാറ' നയം കാരണം ഔട്ടാവാതെ രക്ഷപ്പെട്ടത്. പന്ത് സ്റ്റംപില്‍ വന്നു തട്ടിയിട്ടും ബെയ്ല്‍സ് ഇളകാതെ നിലയുറപ്പിച്ചതിനാല്‍ വാര്‍ണര്‍ ഔട്ടല്ലന്നെു അംപയര്‍ വിധിക്കുകയായിരുന്നു.
ഇതിനു തൊട്ടുപിന്നാലെ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി സ്റ്റംപിന് അരികിലേക്കു വന്ന് എത്രത്തോളം ഉറപ്പിച്ചാണ് ബെയ്ല്‍സ് അതിനു മുകളില്‍ ഉറപ്പിച്ചിരിക്കുന്നതെന്ന് പരിശോധിക്കുകയും ചെയ്തിരുന്നു.

ഇത് അംഗീകരിക്കാനാവില്ല

ഇത് അംഗീകരിക്കാനാവില്ല

ലോകകപ്പ് പോലെ ഐസിസിയുടെ വലിയൊരു ടൂര്‍ണമെന്റില്‍ ഇത്രയും ഗുരുതരമായ പിഴവുണ്ടാവുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോലി തുറന്നടിച്ചു. ലൈറ്റോട് കൂടിയ ബെയ്ല്‍സ് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ നല്ലതു തന്നെയാണ്. ബെയ്ല്‍സ് ഇളകിയാലുടന്‍ ലൈറ്റ് തെളിയുമെന്നതിനാല്‍ അംപയര്‍മാര്‍ക്കു എളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കും.
എന്നാല്‍ വളരെ ശക്തിയോടെ പന്ത് വന്നു പതിച്ചാല്‍ മാത്രം ബെയ്ല്‍സ് ഇളകുന്നതിനോട് യോജിപ്പില്ല. ഇക്കാര്യത്തില്‍ നടപടിയെടുത്തേ തീരൂവെന്നും കോലി ആവശ്യപ്പെട്ടു.

ഗെയ്‌ലുള്‍പ്പെടെ രക്ഷപ്പെട്ടു

ഗെയ്‌ലുള്‍പ്പെടെ രക്ഷപ്പെട്ടു

വിന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍, ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക്, ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ, ബംഗ്ലാദേശിന്റെ മുഹമ്മദ് സെയ്ഫുദ്ദീന്‍ എന്നിവര്‍ ഈ ലോകകപ്പില്‍ ബെയ്ല്‍സിന്റെ കാരുണ്യം കൊണ്ട് നേരത്തേ പുറത്താവാതെ രക്ഷപ്പെട്ടവരാണ്.
അതേസമയം, ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയാണ് ലൈറ്റോടു കൂടിയ ബെയ്ല്‍സ് അവതരിപ്പിക്കുന്നത്. ഇതു നേരത്തേ മല്‍സരങ്ങളില്‍ ഉപയോഗിച്ചിരുന്ന മരം കൊണ്ടുള്ള ബെയ്ല്‍ിനേക്കാള്‍ ഭാരമുള്ളതെന്നും ഐസിസി ചൂണ്ടിക്കാട്ടുന്നു.

നിര്‍ഭാഗ്യകരമെന്ന് ഫിഞ്ച്

നിര്‍ഭാഗ്യകരമെന്ന് ഫിഞ്ച്

സ്വന്തം ടീമംഗമായ വാര്‍ണറാണ് ഇന്ത്യക്കെതിരായ മല്‍സരത്തില്‍ ഔട്ടാവാതെ രക്ഷപ്പെട്ടതെങ്കിലും ലോകകപ്പില്‍ ഇത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഓസീസ് നായകന്‍ ഫിഞ്ച് ചൂണ്ടിക്കാട്ടി. ലോകകപ്പിന്റെ സെമി ഫൈനലിലോ, ഫൈനലിലോ ഇത്തരമൊരു സംഭവം നടക്കുന്നത് കാണാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാവില്ല. ബൗളറുടെ കഠിനാധ്വാനമാണ് ഇതിലൂടെ വിഫലമായിപ്പോവുന്നത്.
ബെയ്ല്‍സിന്റെ കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്നു അറിയില്ല. ഇനിയും ഭാരം കുറഞ്ഞ ബെയ്ല്‍സ് ഉപയോഗിക്കാന്‍ കഴിയുമോയെന്നും തനിക്കറിയില്ലെന്ന് ഫിഞ്ച് വിശദമാക്കി.

Story first published: Monday, June 10, 2019, 17:03 [IST]
Other articles published on Jun 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X