ലണ്ടന്‍: ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായ ബാറ്റിങ് പരാജയങ്ങളില്‍നിന്നും പാഠം പഠിക്കാത്ത ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍താരം ഹര്ഭജന് സിങ്. ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍, കോലിയുടെ ഒറ്റയാള്‍ പ്രകടനം മാത്രം ലോര്‍ഡ്സില്‍ ഇന്ത്യയുടെ രക്ഷയ്ക്കെത്തില്ലെന്ന് ഹര്ഭജന് പറഞ്ഞു.
ലോര്‍ഡ്സ് ടെസ്റ്റ്: വീണ്ടും ബാറ്റിങ് തകര്‍ച്ച; ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഇന്നിങ്സ് തോല്‍വിയിലേക്ക്
കളിയുടെ നാലാംദിവസം നിര്‍ണായകമായിരിക്കും. ഇംഗ്ലണ്ട് നന്നായി ബാറ്റ് ചെയ്ത പിച്ചില്‍ ഇന്ത്യയ്ക്ക് നല്ലൊരു ടോട്ടല്‍ പിന്തുടരാനുണ്ടാകും. ഇംഗ്ലണ്ട് ബാറ്റിങ്ങിന് കാലാവസ്ഥ അനുകൂലമായിരുന്നു. എന്നാല്‍ നാലാം ദിവസം മഴപെയ്യാനുള്ള സാധ്യതയുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷത്തിന്റെ ആനുകൂല്യം ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് ലഭിച്ചേക്കുമെന്നും ഭാജി വിലയിരുത്തി.
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ഇതുവരെയായി നന്നായി ബാറ്റ് ചെയ്തിട്ടില്ല. ഇത്തരമൊരു അന്തരീക്ഷത്തില്‍ നീണ്ട ഇന്നിങ്സ് കളിക്കുമെന്ന പ്രതീക്ഷയും തനിക്കില്ല. വിരാട് കോലിക്ക് തനിച്ച് ലോര്‍ഡ്സ് ടെസ്റ്റ് രക്ഷിക്കാന്‍ കഴിയുകയുമില്ല. മൂന്നോ നാലോ ബാറ്റ്സ്മാന്മാര് നന്നായി കളിച്ചാല്‍ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂവെന്നു ഓഫ് സ്പിന്നര്‍ പറഞ്ഞു.
കഴിവു തെളിയിക്കാന്‍ ബാറ്റ്സ്മാന്മാര്ക്കുള്ള മികച്ച അവസരം കൂടിയാണിത്. ഇംഗ്ലണ്ടിന്റെ വഴിയിലുള്ള ഈ ടെസ്റ്റ് സമനിലയിലാക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആത്മവിശ്വാസം നല്‍കും. മൂന്നാം ടെസ്റ്റിന് മുന്‍പായി കളിക്കാര്‍ക്ക് ആത്മവിശ്വാസം ലഭിച്ചാല്‍ ഇന്ത്യയ്ക്കത് ഗുണം ചെയ്യുമെന്നും ഹര്ഭജന് വ്യക്തമാക്കി.