For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പരിക്കേറ്റ വിരാട് കോലി ഇല്ലാത്ത ഇന്ത്യന്‍ ടീമോ?; ആശങ്കകള്‍ക്ക് ക്യാപ്റ്റന്റെ മറുപടി

By അന്‍വര്‍ സാദത്ത്

ജോഹന്നാസ്ബര്‍ഗ്: വിരാട് കോഹ്‌ലി ഇല്ലാത്തൊരു ഇന്ത്യന്‍ ടീമിനെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ജയിക്കണമെങ്കില്‍ വിരാട് നയിക്കണം, മികച്ച ബാറ്റിംഗ് പെര്‍ഫോര്‍മന്‍സ് കാഴ്ചവെയ്ക്കണം തുടങ്ങി നൂറുകൂട്ടം ആശങ്കകള്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യവെ വിരാട് കളംവിട്ടത് ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഈ ആശങ്കകള്‍ മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ട് ക്യാപ്റ്റന്‍ തന്നെ രംഗത്തെത്തി.

മൂന്ന് മത്സരങ്ങളുള്ള ടി20യിലെ ആദ്യ മത്സരത്തില്‍ 28 റണ്‍ വിജയവുമായാണ് ഇന്ത്യന്‍ ടീം പടയോട്ടം തുടരുന്നത്. പരുക്കേറ്റതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ കളംവിട്ടത് ആരാധകരെ ആശങ്കയിലാഴ്ത്തി. പരുക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നതായി വിരാട് വിശദീകരിച്ചു. ഒരു സിംഗിളിനിടെയാണ് ഇത് സംഭവിച്ചത്. കൂടുതല്‍ പ്രശ്‌നമാകും മുന്‍പ് വിശ്രമം തേടിയെന്ന് മാത്രം, ക്യാപ്റ്റന്‍ സമാശ്വസിപ്പിക്കുന്നു.

viratkohli

ബാറ്റ് ചെയ്യാന്‍ പറ്റിയ പിച്ചില്‍ രോഹിതും, ശിഖറും നിറഞ്ഞ് കളിച്ചു. ടീം ഒത്തൊരുമിച്ച് നടത്തിയ ബാറ്റിംഗ് പ്രകടനവും, മറുവശത്ത് ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ ബൗളിംഗ് ചേര്‍ന്നതോടെ ഫലം ഇന്ത്യക്ക് അനുകൂലമായി. ഏറെക്കാലമായി ഇത്തരമൊരു സംഘടിത വിജയം ആഗ്രഹിക്കുന്നുവെന്നും വിരാട് കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ സൗത്ത് ആഫ്രിക്ക കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 203 റണ്‍ സ്‌കോര്‍ബോര്‍ഡില്‍ കുറിയ്ക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചു.

സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ കളിക്കുന്ന ഓരോ നിമിഷവും രാജ്യത്തിന് വേണ്ടിയാണ് ഇറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. ഒരുപാട് യുവാക്കള്‍ അവസരത്തിനായി കാത്തിരിക്കുന്നുണ്ട് അവര്‍ക്കുള്ള പ്രചോദനമാകണം ഓരോ നിമിഷവും, വിരാട് വ്യക്തമാക്കി. അതേസമയം ബാറ്റിംഗ് കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയാതെ പോയതാണ് തങ്ങള്‍ക്ക് പാരയായതെന്ന് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ജെപി ഡുമിനി പ്രതികരിക്കുന്നു. 24 റണ്‍ മാത്രം നല്‍കി 5 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയത്.

Story first published: Tuesday, February 20, 2018, 12:39 [IST]
Other articles published on Feb 20, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+