Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയ്ക്ക് പറ്റിയ മൂന്ന് തെറ്റുകള്‍... കേട്ടാല്‍ ഞെട്ടും!!!

ദില്ലി: വിരാട് കോലി എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ എല്ലാവരും ചെവിയോര്‍ക്കുക അനുഷ്‌ക ശര്‍മയെ കുറിച്ച് എന്തെങ്കിലും ആകുമെന്ന് പ്രതീക്ഷിച്ചിട്ടായിരിയ്ക്കും. കോലിയ്ക്ക് ജീവിതത്തില്‍ പറ്റിയ തെറ്റുകള്‍ എന്നെങ്ങാനും പറഞ്ഞാല്‍ പിന്നെ അത് അങ്ങ് ഉറപ്പിയ്ക്കുകയും ചെയ്യും.

തന്റെ ജീവിതത്തില്‍ സംഭവിച്ച് മൂന്ന് തെറ്റുകളെ കുറിച്ച് വിരാട് കോലി തന്നെയാണ് പറഞ്ഞത്. ടിസ്സോട്ട് വാച്ചിന്റെ ബ്രാന്‍ഡ് അംബാസഡറായി കോലിയെ പ്രഖ്യാപിയ്ക്കുന്ന വേദിയില്‍ വച്ചായിരുന്നു ഇത്.

കോലിയുടെ തെറ്റുകള്‍

കോലിയുടെ തെറ്റുകള്‍

ജീവിതത്തില്‍ സംഭവിച്ച മൂന്ന് തെറ്റുകളെ കുറിച്ച് ആണ് വിരാട് കോലി പറയുന്നത്. എന്നാല്‍ ആ തെറ്റുകളില്‍ അനുഷ്‌ക ശര്‍മയോടുള്ള പ്രണയം ഉണ്ടെന്ന് ആരും തെറ്റിദ്ധരിയ്‌ക്കേണ്ട.

നിയന്ത്രണം വിട്ട പെരുമാറ്റം

നിയന്ത്രണം വിട്ട പെരുമാറ്റം

കളിയ്ക്കിടയിലുള്ള നിയന്ത്രണം വിട്ട പെരുമാറ്റമാണ് തന്‌റെ ജീവിതത്തിലെ വലിയ തെറ്റുകളില്‍ ഒന്ന് എന്നാണ് വിരാട് കോലി പറയുന്നത്. കൂടെയുള്ളവര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് കോലിയുടെ വിലയിരുത്തല്‍.

ഉടന്‍ മാറ്റണം

ഉടന്‍ മാറ്റണം

ഈ സ്വഭാവം ഉടന്‍ തന്നെ മാറ്റണം എന്നാണ് കോലി ആഗ്രഹിയ്ക്കുന്നത്. കോലിയുടെ നിയന്ത്രണം വിടല്‍ പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്.

ലക്ഷ്യമില്ല

ലക്ഷ്യമില്ല

പ്രത്യേകിച്ച് ഒരു ലക്ഷ്യം ഇല്ലാത്തതാണ് തന്റെ പ്രശ്‌നം എന്നും കോലി കണ്ടെത്തുന്നുണ്ട്. സ്‌കൂളില്‍ പഠിയ്ക്കുന്ന കാലത്ത് തുടങ്ങിയതാണ് ഈ പ്രശ്‌നം.

അതും പരിഹരിയ്ക്കും

അതും പരിഹരിയ്ക്കും

ലക്ഷ്യമില്ലായ്മ എന്ന പ്രശ്‌നവും കോലി ഇപ്പോള്‍ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടത്രെ.

പഠിയ്ക്കാതെ പോയത്

പഠിയ്ക്കാതെ പോയത്

സ്‌കൂള്‍ കാലഘട്ടത്തില്‍ നന്നായി പഠിയ്ക്കാതിരുന്നതാണ് കോലിയുടെ മറ്റൊരു തെറ്റ്. അന്ന് നന്നായി പഠിച്ചിരുന്നെങ്കില്‍ ക്രിക്കറ്റ് അല്ലാതെ മറ്റെന്തെങ്കിലും മേല്‍ വിലാസം കൂടി തനിയ്ക്ക് ഉണ്ടാകുമായിരുന്നു എന്നാണ് കോലി കരുതുന്നത്.

Story first published: Friday, February 19, 2016, 16:25 [IST]
Other articles published on Feb 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+