ഈ പരമ്പരയോടെ എല്ലാം തീര്‍ന്നു!! ഇനി ഒരു സൗഹൃദവും അവരുമായില്ല...തുറന്നടിച്ച് കോലി
ധര്‍മശാല: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യ 2-1നു നേടിയതിനു പിറതെ അവര്‍ക്കെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തുറന്നടിച്ചു. ഇനി ഓസീസിന്റെ ഒരു താരവുമായും സൗഹൃദമില്ലെന്നാണ് കോലി വ്യക്തമാക്കിയത്. ഏപ്രിലില്‍ ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലില്‍ നിരവധി ഓസീസ് താരങ്ങള്‍ കളിക്കുന്നുണ്ട്. ഇപ്പോള്‍ സമാപിച്ച പരമ്പരയിലുണ്ടായ വാഗ്വാദങ്ങളും കുറ്റപ്പെടുത്തലുകളും മറ്റും ഐപിഎല്‍ കഴിയുന്നതോടെ മാറുമെന്ന ചിലരുടെ അഭിപ്രായങ്ങള്‍ തെറ്റാണെന്നും കോലി ചൂണ്ടിക്കാട്ടി.

ഐപിഎല്ലില്‍ പല ഓസീസ് താരങ്ങളും കളിക്കുന്നുണ്ട്. എന്നാല്‍ അവരുമായി ഇനിയൊരു അടുപ്പവും ഉണ്ടാവില്ലെന്ന് ഉറപ്പാണ്. ഈ പരമ്പരയോടെ അക്കാര്യത്തില്‍ തീരുമാനമായിക്കഴിഞ്ഞെന്നും കോലി പറഞ്ഞു.

പരമ്പരയ്ക്ക് മുമ്പ് കളിക്കളത്തില്‍ ആരോഗ്യപരമായ ചില ഏറ്റുമുട്ടലുകള്‍ ഇരുടീമിലെയും താരങ്ങള്‍ തമ്മിലുണ്ടാവുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനതു തിരുത്തുന്നു. കളിയുടെ മാന്യതയ്ക്കു നിരക്കാത്ത പെരുമാറ്റമാണ് അവരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് കോലി വിശദമാക്കി.

പരമ്പരയ്ക്കിടെ ഓസീസ് മാധ്യമങ്ങളും ഓസീസിന്റെ പല പഴയ താരങ്ങളും കോലിക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതൊന്നും താന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നു ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

അവിശ്വസനീയമായ പരമ്പരയായിരുന്നു ഇത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച പരമ്പരകളിലൊന്നാണ് ഇത്. ടെസ്റ്റില്‍ ലോക റാങ്കിങില്‍ ഏഴാംസ്ഥാനത്തു നിന്ന് ഒന്നാംസ്ഥാനത്തേക്കുള്ള ഇന്ത്യയുടെ കുതിപ്പ് അവിശ്വസനീയമാണെന്നും കോലി വ്യക്തമാക്കി.

തോളിനേറ്റ പരിക്കു മൂലം ധര്‍മശാലയില്‍ സമാപിച്ച അവസാന ടെസ്റ്റില്‍ കോലി ഇന്ത്യക്കായി കളിച്ചിരുന്നില്ല. കോലിക്കു പകരം അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിച്ചത്. പരിക്ക് ഗൗരവമുള്ളതല്ലെന്നും ആഴ്ചകള്‍ക്കുള്ളില്‍ മല്‍സരരംഗത്തേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications