Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ താരങ്ങള്‍, പക്ഷേ ഇതുവരെ അന്താരാഷ്ട്ര ടി20യില്‍ സെഞ്ച്വറിയില്ല; പട്ടികയിലെ അഞ്ച് വമ്പന്മാരിതാ

വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ്,ക്വിന്റന്‍ ഡീകോക്ക്,ജോസ് ബട്‌ലര്‍,ജോണി ബെയര്‍സ്‌റ്റോ തുടങ്ങിയവരെല്ലാം ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാണ്. ഇതില്‍ ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പാഡഴിച്ചെങ്കിലും ബാക്കിയെല്ലാവരും ഇപ്പോഴും സജീവമായി തുടരുന്നവരാണ്. ഇവരെല്ലാം മൂന്ന് ഫോര്‍മാറ്റിലും ദേശീയ ടീമുകളുടെ പ്രധാനപ്പെട്ട താരങ്ങളാണ്.

ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഈ അഞ്ച് പേരും നിര്‍ണ്ണായക താരങ്ങളാണ്. ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഇവര്‍ സജീവമാണ്. ഫ്രാഞ്ചൈസി ലീഗില്‍ ഒന്നിലധികം തവണ സെഞ്ച്വറി നേടിയവരാണ് ഇവരില്‍ പലരും. എന്നാല്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഇവരിലാര്‍ക്കും സെഞ്ച്വറി പ്രകടനം നടത്താനായിട്ടില്ല. ഇവരുടെ ദേശീയ ടീമിനൊപ്പമുള്ള പ്രകടന കണക്കിതാ.

വിരാട് കോലി

വിരാട് കോലി

32 കാരനായ ഇന്ത്യന്‍ നായകന്‍ വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ്. ഇന്ത്യക്കായി 89 ടി20കളില്‍ നിന്ന് 52.65 ശരാശരിയില്‍ 3159 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 28 സെഞ്ച്വറികള്‍ ഇതില്‍ ഉള്‍പ്പെടുമെങ്കിലും ഒരു തവണ പോലും സെഞ്ച്വറി നേടാനായിട്ടില്ല. 94 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായ കോലി അഞ്ച് സെഞ്ച്വറി ടീമിനായി നേടിയിട്ടുണ്ട്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ഏറ്റവും വേഗത്തില്‍ ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള താരമാണ് എബി ഡിവില്ലിയേഴ്‌സ്. എന്നാല്‍ ദേശീയ ജഴ്‌സിയില്‍ ഇതുവരെ ടി20 സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. 78 ടി20 കളില്‍ നിന്ന് 26.12 ശരാശരി 1672 റണ്‍സാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയ്ക്കായി നേടിയത്.10 അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഒരു സെഞ്ച്വറി പോലുമില്ല. 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ ആര്‍സിബി താരമായ അദ്ദേഹം മൂന്ന് സെഞ്ച്വറികള്‍ ഇതിനോടകം നേടിയിട്ടുണ്ട്.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

ദക്ഷിണാഫ്രിക്കയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്കും ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്കായി സെഞ്ച്വറി നേടിയിട്ടില്ല. 48 ടി20കളില്‍ നിന്ന് 31.16 ശരാശരിയില്‍ 1340 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് അദ്ദേഹം. ഒരു തവണ ഐപിഎല്ലില്‍ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ജോസ് ബട്‌ലര്‍. 30കാരനായ താരം 80 ടി20കളില്‍ നിന്ന് 31.42 ശരാശരിയില്‍ 1791 റണ്‍സാണ് ഇംഗ്ലണ്ടിനായി നേടിയത്. ഇതില്‍ 13അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടുമെങ്കിലും ഒരു തവണ പോലും സെഞ്ച്വറി നേടാനായിട്ടില്ല. 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് ബട്‌ലര്‍. 2021ലെ ഐപിഎല്ലിന്റെ ആദ്യ പാദത്തിലാണ് ബട്‌ലര്‍ തന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറി നേടിയത്.

ജോണി ബെയര്‍സ്‌റ്റോ

ജോണി ബെയര്‍സ്‌റ്റോ

ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍‌സ്റ്റോയും വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരമാണ്. 31കാരനായ താരം 54 ടി20യില്‍ നിന്ന് 1114 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ ഏഴ് സെഞ്ച്വറിയും ഉള്‍പ്പെടും. 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇതുവരെ ദേശീയ ജഴ്‌സിയില്‍ ടി20 സെഞ്ച്വറി പൂര്‍ത്തിയാക്കാനായിട്ടില്ല. 28 ഐപിഎല്ലില്‍ നിന്ന് ഒരു സെഞ്ച്വറി അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Sunday, June 27, 2021, 17:09 [IST]
Other articles published on Jun 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+