ധോണി തുഴഞ്ഞ് തുഴഞ്ഞ് പുനെയെ തോല്‍പിച്ചു, ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സ് 13 റണ്‍സിന് രക്ഷപ്പെട്ടു!
പുനെ: ക്യാപ്റ്റന്‍ എം എസ് ധോണിയുടെ മെല്ലെപ്പോക്ക് റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന് വിനയായി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 13 റണ്‍സിനാണ് പുനെ തോറ്റത്. ഐ പി എല്‍ ഒമ്പതില്‍ പുനെയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇത്. അജിന്‍ക്യ രഹാനെ, തിസാര പെരേര എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു പക്ഷേ ധോണിയുടെ തുഴച്ചില്‍, സ്മിത്ത്, ഡുപ്ലിസി എന്നിവരുടെ പെട്ടെന്നുള്ള ഔട്ടാകല്‍, കെവിന്‍ പീറ്റേഴ്‌സന്റെ പരിക്ക് എന്നിവ പുനെയ്ക്ക് കളി നഷ്ടമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ബാംഗ്ലൂര്‍ 3 വിക്കറ്റിന് 186 റണ്‍സാണടിച്ചത്. പതിവ് പോലെ വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും തന്നെ സ്‌കോറര്‍മാര്‍. കോലി 80 റണ്‍സടിച്ചപ്പോള്‍ ഡിവില്ലിയേഴ്‌സ് 83 റണ്‍സടിച്ച് മാന്‍ ഓഫ് ദ മാച്ചായി. ബാഗ്ലൂരിന്റെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് തിസാര പെരേരയാണ്. ചിത്രങ്ങളിലേക്ക്...

ആര് തടുക്കും ആര് ചെറുക്കും
വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും ക്രീസില്‍ ഒത്തുചേര്‍ന്നാല്‍ പിന്നെ ബൗളര്‍മാരുടെ കഷ്ടകാലമാണ്. പുനെയ്‌ക്കെതിരെ ഇവര്‍ നേടിയത് 155 റണ്‍സ്. ഇതില്‍ 61 റണ്‍സ് കോലി വക, ബാക്കി എ ബി ഡി വക.

കോലിക്ക് ഓറഞ്ച് ക്യാപ്പ്
63 പന്തിലായിരുന്നു കോലിയുടെ 80 റണ്‍സ്. 4 കളിയില്‍ 267 റണ്‍സുമായി ഓറഞ്ച് ക്യാപ്പും കോലി സ്വന്തമാക്കി. കോലിയുടെ മൂന്നാമത്തെ ഫിഫ്റ്റിയാണിത്.

ഡിവില്ലിയേഴ്‌സ് തൊട്ടുപിന്നാലെ
ഇടയ്ക്ക് കോലി കുറച്ച് സ്ലോ ആയപ്പോള്‍ റണ്‍നിരക്ക് താഴാതെ നോക്കിയത് എ ബി ഡിവില്ലിയേഴ്‌സാണ്. 46 പന്തില്‍ 6 ഫോറും 4 സിക്‌സും. ടൂര്‍ണമെന്റില്‍ 249 റണ്‍സുമായി കോലിക്ക് പിന്നില്‍ രണ്ടാമനാണ് എ ബി ഡി.

തിസാര പെരേര മാത്രം
തിസാര പെരേര മൂന്ന് വിക്കറ്റുകളുമായി പുനെയ്ക്ക് വേണ്ടി തിളങ്ങി. ബാറ്റിംഗില്‍ 13 പന്തില്‍ 34 റണ്‍സുമായി പുനെയ്ക്ക് പ്രതീക്ഷ നല്‍കിയതും പെരേരയാണ്.

ധോണിയുടെ ഇഴച്ചില്‍
രണ്ടിന് 18 എന്ന നിലയില്‍ ക്രീസിലെത്തിയ ധോണി 38 പന്തിലാണ് 41 റണ്‍സടിച്ചത്. രഹാനെ ഒരു വശത്ത് സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് പലപ്പോഴും 100നും താഴെയായിരുന്നു. ആകെ അടിച്ചത് 3 ബൗണ്ടറികള്‍. ധോണി പുറത്തായ ശേഷമാണ് പുനെയുടെ ഇന്നിംഗ്‌സിന് ജീവന്‍ വെച്ചത്.

ടിപ്പിക്കല്‍ രഹാനെ ഇന്നിംഗ്‌സ്
അജിന്‍ക്യ രഹാനെ എന്ന് കയ്യൊപ്പിട്ട മറ്റൊരു ടിപ്പിക്കല്‍ ഇന്നിംഗ്‌സ്. 46 പന്തില്‍ 8 ഫോറടക്കം 60 റണ്‍സ്. മറുവശത്ത് സ്‌കോര്‍ ഉയര്‍ത്താന്‍ പറ്റിയ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ പുനെയെ ജയിപ്പിക്കാന്‍ ഈ ഇന്നിംഗ്‌സ് മതിയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications