വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിമര്‍ശനം ഓവറാക്കേണ്ട; വിരാട് തന്നെയാണ് ബെസ്‌റ്റെന്ന് ഡി വില്ലിയേഴ്‌സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വെടിക്കെട്ട് താരങ്ങളാണ് വിരാട് കോലിയും, എ ബി ഡി വില്ലിയേഴ്‌സും. എന്നാല്‍ പേരും പെരുമയും കേട്ട കളിക്കാര്‍ ഉണ്ടായിട്ടും 2018 സീസണില്‍ ബാംഗ്ലൂരിന്റെ കളി മോശമാണ്. തോറ്റ് തോറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നയിക്കുന്ന ടീം ആറാം സ്ഥാനത്താണ്. ഇതിന്റെ പേരില്‍ വിരാട് വിമര്‍ശനങ്ങള്‍ നേരിടുന്ന ഘട്ടത്തില്‍ താരത്തിന് പിന്തുണയുമായി ഡി വില്ലിയേഴ്‌സ് രംഗത്തെത്തുകയാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹാനായ മനുഷ്യനും, മഹാനായ ക്യാപ്റ്റനുമാണെന്ന് ഡി വില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തോടൊപ്പം കളത്തിലിറങ്ങാന്‍ കഴിയുന്നത് തന്നെ ഇഷ്ടപ്പെട്ട് പോകുന്ന അനുഭവമാണ്. അദ്ദേഹം നല്ലൊരു ക്യാപ്റ്റനും, നല്ലൊരു സുഹൃത്തുമായി മാറിക്കഴിഞ്ഞു. എല്ലാവരെയും പ്രചോദിപ്പിക്കാനും, കടുപ്പമേറിയ സമയത്ത് പോലും ടീമിനെ നയിക്കാനും പോന്ന നേതാവുമാണ് വിരാട്. കാര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്, ഡി വില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

villiers

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ഡി വില്ലിയേഴ്‌സിനെ പുറത്താക്കിയത്. തന്റെ വിക്കറ്റെടുത്ത റാഷിദിനോട് ബഹുമാനമുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. 'ഞാന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. റാഷിദ് ഇതിന് മുന്‍പും എന്നെ പുറത്താക്കിയിട്ടുണ്ട്. എതിരിട്ട് കളിക്കാന്‍ അധികം സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹം നല്ലൊരു ബൗളറാണ്, ഏറെ ബഹുമാനവുമുണ്ട്', ഡി വില്ലിയേഴ്‌സ് വ്യക്തമാക്കി.

റാങ്കിംഗില്‍ പിന്നിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അടുത്ത മത്സരങ്ങളില്‍ വിജയവഴിയില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ടീമിന്റെ പ്രകടനം മോശമായിരുന്നെന്ന് ഡി വില്ലിയേഴ്‌സ് സമ്മതിക്കുന്നു. ബാക്കിയുള്ള നാല് മത്സരങ്ങള്‍ക്കായി ഒരുങ്ങാനാണ് ശ്രമം, ഡി വില്ലിയേഴ്‌സ് പറഞ്ഞ് അവസാനിപ്പിച്ചു.

Story first published: Thursday, May 10, 2018, 9:20 [IST]
Other articles published on May 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X