വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊല്‍ക്കത്ത ടെസ്റ്റ്: സച്ചിനൊപ്പം സെഞ്ചുറി റെക്കോര്‍ഡ് പങ്കിട്ട് വിരാട് കോലി

കൊല്‍ക്കത്ത: വിരാട് കോലി. പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറി കുറിച്ച ആദ്യ ഇന്ത്യന്‍ താരം. ഈഡന്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 159 പന്തുകള്‍ കൊണ്ടാണ് ഇന്ത്യന്‍ നായകന്‍ കരിയറിലെ 27 -മത് സെഞ്ചുറി പിന്നിട്ടത്. ഇതോടെ ടെസ്റ്റ് ചരിത്രത്തില്‍ അതിവേഗം 27 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ താരമെന്ന ബഹുമതിയും കോലിക്ക് സ്വന്തം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമാണ് വിരാട് കോലി ഈ നേട്ടം പങ്കിടുന്നത്.

27 ആം സെഞ്ചുറി

27 ആം സെഞ്ചുറിക്കായി 141 ഇന്നിങ്‌സുകള്‍ ഇരുവരും കളിച്ചു. ഇന്നത്തെ സെഞ്ചുറിയോടെ രാജ്യാന്തര ക്രിക്കറ്റില്‍ 70 സെഞ്ചുറികളും ഇന്ത്യന്‍ നായകന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ കുറിക്കപ്പട്ട 70 -മത്തെ സെഞ്ചുറിയാണിത്. 70 സെഞ്ചുറികള്‍ പിന്നിടാന്‍ 439 ഇന്നിങ്‌സുകള്‍ മാത്രമേ കോലിക്ക് വേണ്ടിവന്നുള്ളൂ. പട്ടികയില്‍ രണ്ടാമതുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 505 ഇന്നിങ്‌സുകള്‍ കളിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

ആദ്യ ഇന്ത്യൻ താരം

70 സെഞ്ചുറികളെന്ന നാഴികക്കല്ല് പിന്നിടാന്‍ 649 ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ 20 -മത്തെ സെഞ്ചുറിയാണ് ഇന്ന് ഈഡനിലേത്. നേരത്തെ, രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ 5,000 റണ്‍സ് വിരാട് കോലി പിന്നിട്ടിരുന്നു.

നേട്ടങ്ങളുടെയും നാണക്കേടുകളുടെയും പെരുമഴ തീര്‍ത്ത് പിങ്ക് ബോള്‍ ടെസ്റ്റ്

പോണ്ടിങ് മുന്നിൽ

ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഇദ്ദേഹം. 86 ഇന്നിങ്‌സുകള്‍ കൊണ്ടാണ് ക്യാപ്റ്റന്‍ പദവിയില്‍ വിരാട് കോലി 5,000 റണ്‍സ് പൂര്‍ത്തിയാക്കിയത്.രാജ്യാന്തര തലത്തില്‍ ഈ നേട്ടം കൈയ്യടക്കുന്ന ആറാമത്തെ താരമാണ് കോലി. ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ് പട്ടികയില്‍ ഒന്നാമത് നിലകൊള്ളുന്നു. ക്യാപ്റ്റനെന്ന നിലയില്‍ 5,000 റണ്‍സ് പിന്നിടാന്‍ 97 ഇന്നിങ്‌സുകള്‍ മാത്രമേ പോണ്ടിങ്ങിന് വേണ്ടിവന്നുള്ളൂ.

ആറാമൻ

106 ഇന്നിങ്‌സുകളുമായി ക്ലൈവ് ലോയ്ഡും 110 ഇന്നിങ്‌സുകളുമായി ഗ്രെയിം സ്മിത്തും ഈ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനം കൈയ്യടക്കുന്നത് കാണാം. 116 ഇന്നിങ്‌സുകള്‍ കളിച്ചാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലെന്‍ ബോര്‍ഡര്‍ 5,000 ടെസ്റ്റ് റണ്‍സ് കുറിച്ചത്. 130 ഇന്നിങ്‌സുകള്‍ കൊണ്ട് 5,000 റണ്‍സ് പൂര്‍ത്തിയാക്കിയ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും വിരാട് കോലിക്ക് മുന്‍പിലുണ്ട്.

Story first published: Saturday, November 23, 2019, 16:06 [IST]
Other articles published on Nov 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X