For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെയും ധവാന്റെയും സെഞ്ചുറി പാഴ്, ജയിച്ച കളി ഇന്ത്യ തോറ്റു!

By Muralidharan

കാന്‍ബറ: ടീം ഇന്ത്യയ്ക്ക് മാത്രം കഴിയുന്ന നാടകീയമായ തകര്‍ച്ച. 1 വിക്കറ്റിന് 277 എന്ന നിലയില്‍ നിന്നും 323 റണ്‍സില്‍ ഓളൗട്ട്. 349 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 25 റണ്‍സിന്റെ തോല്‍വി. പരമ്പരയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയാണിത്. അനായാസം ജയിച്ചു എന്ന് കരുതിയ സ്ഥിതിയില്‍ നിന്നാണ് ഇന്ത്യ ഇന്നിംഗ്‌സിന്റെ അവസാനം പടിക്കല്‍ കൊണ്ട് വന്ന് കലമുടച്ചത്.

25 പന്തില്‍ 41 റണ്‍സുമായി രോഹിത് ശര്‍മ മിന്നുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. പിന്നാലെ വിരാട് കോലിയും ശിഖര്‍ ധവാനും സെഞ്ചുറിയോടെ കളം നിറഞ്ഞു. കൂട്ടുകെട്ട് 200 റണ്‍സ് കടന്നതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. സ്‌കൂള്‍ കുട്ടികളെ അടിച്ചൊതുക്കുന്ന ലാഘവത്തോടെയാണ് ധാവനും കോലിയും ഓസീസ് ബൗളര്‍മാരെ അടിച്ചുപറത്തിയത്. എന്നാല്‍ മുപ്പത്തെട്ടാം ഓവറില്‍ ധവാന്‍ ഔട്ടായതോടെ കളി ഇന്ത്യയുടെ കൈയ്യില്‍നിന്നും പോയി.

kohli-dhawan

നാലാമനായി സ്വയം പ്രമോട്ട് ചെയ്‌തെത്തിയ ക്യാപ്റ്റന്‍ ധോണി റണ്‍സൊന്നുമെടുക്കാതെ ഔട്ടായി. 3 പന്തുകള്‍ നേരിട്ട ധോണി ഹേസ്റ്റിങ്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ഔട്ടായത്. ഗുര്‍കീരത് മാന്‍ (5), രഹാനെ (2), ധവാന്‍ (9), ഭുവനേശ്വര്‍ കുമാര്‍ (2), ഉമേഷ് യാദവ് (2), ഇഷാന്ത് ശര്‍മ (0) എന്നിവരും ക്യാപ്റ്റനെ രപിന്തുടര്‍ന്നു. 24 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് 348 റണ്‍സാണടിച്ചത്. ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറി, വാര്‍ണറുടെയും സ്മിത്തിന്റെയും അര്‍ധസെഞ്ചുറികള്‍ എന്നിവയാണ് ഓസ്‌ട്രേലിയയ്ക്ക് തുണയായത്. ആരോണ്‍ ഫിഞ്ചും വാര്‍ണറും കൂടി 29 ഓവറില്‍ 187 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇഷാന്ത് ശര്‍മ നാലും ഉമേഷ് യാദവ് മൂന്നും വിക്കറ്റെടുത്തു.

Story first published: Wednesday, January 20, 2016, 16:52 [IST]
Other articles published on Jan 20, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+