വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലാറയ്ക്കും മുകളില്‍ ഇനി കോലി!! കുറിച്ചത് ലോക റെക്കോര്‍ഡ്... ബ്രാഡ്മാന് അരികെ ഇന്ത്യന്‍ ക്യാപ്റ്റന്‍

നിരവധി റെക്കോര്‍ഡുകളാണ് ആദ്യ ഇന്നിങ്‌സില്‍ കോലി കുറിച്ചത്

ബെര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ടീം ഇന്ത്യയെ രക്ഷിച്ചത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇന്നിങ്‌സായിരുന്നു. മുന്നില്‍ നിന്നു പട നയിച്ച കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി വന്‍ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഒരു ഘട്ടത്തില്‍ വലിയ ലീഡ് തന്നെ ഇന്ത്യക്കു വഴങ്ങേണ്ടിവരുമെന്ന് ആരാധകര്‍ ഭയപ്പെട്ടെങ്കിലും അതില്ലാതെ കാത്തതിന് കടപ്പെട്ടിരിക്കുന്നത് കോലിയോടാണ്. 149 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇന്ത്യന്‍ നിരയില്‍ 30നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും കോലിയാണെന്നു അറിയുന്നതോടെയാണ് ആ ഇന്നിങ്‌സ് എത്ര മാത്രം വില മതിക്കാനാവാത്തതാണ് വ്യക്തമാവുക.

ഈ മല്‍സരത്തിലെ സെഞ്ച്വറി പ്രകടനത്തോടെ ചില റെക്കോര്‍ഡുകളും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തം പേരിലാക്കി. കളിയിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ എന്തൊക്കെയെന്നു നോക്കാം.

ബ്രയാന്‍ ലാറയെ പിന്തള്ളി കോലി

ബ്രയാന്‍ ലാറയെ പിന്തള്ളി കോലി

വിന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസവും ടെസ്റ്റിലെ ഏറ്റവും വലിയ സ്‌കോറെന്ന ലോക റെക്കോര്‍ഡിന് അവകാശിയുമായ ബ്രയാന്‍ ലാറയെയാണ് ഈ കളിയിലെ സെഞ്ച്വറിയോടെ കോലി പിന്തള്ളിയത്. സെഞ്ച്വറി നേട്ടത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ 7000 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ വനിന്നം 7000 റണ്‍സെടുത്ത താരമെന്ന ലോകറെക്കോര്‍ഡ് ഇതോടെ അദ്ദേഹത്തിന്റെ പേരിലാവുകയും ചെയ്തു. 124 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലിയുടെ നേട്ടം. 164 ഇന്നിങ്‌സുകളെന്ന ലാറയുടെ ലോക റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

ബ്രാഡ്മാനു പിന്നില്‍ കോലി

ബ്രാഡ്മാനു പിന്നില്‍ കോലി

ടെസ്റ്റില്‍ അര്‍ധസെഞ്ച്വകള്‍ സെഞ്ച്വറികളാക്കി മാറ്റുന്നതില്‍ 57.89 ആണ് കോലിയുടെ ശരാശരി. ഇക്കാര്യത്തില്‍ കോലിക്കു മുന്നില്‍ ഒരാള്‍ മാത്രമേയുള്ളൂ. ലോകം കണ്ട എക്കാലത്തെയും വലിയ ഇതിഹാസമായ ഓസ്‌ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാനാണ് ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത്.
കൡയില്‍ 149 റണ്‍സിനാണ് കോലി പുറത്തായത്. വെറും ഒരു റണ്‍സിന് 150 റണ്‍സ് നഷ്ടമായ ആറാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

അഞ്ചാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍

അഞ്ചാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍

ക്യാപ്റ്റനെന്ന നിലയില്‍ ഇംഗ്ലണ്ടിലെ കന്നി ടെസ്റ്റില്‍ തന്നെ ഒന്നാമിന്നിങ്‌സില്‍ തന്നെ 50നു മുകളില്‍ റണ്‍സെടുക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി കോലി മാറി. 1952ല്‍ വിജയ് ഹസാരെ (89 റണ്‍സ്), 67ല്‍ പട്ടൗഡി ജൂനിയര്‍ (64), 71ല്‍ അജിത് വഡേക്കര്‍ (85), 90ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (121) എന്നിവരാണ് നേരത്തേ ഈ നേട്ടത്തിന് അവകാശിയായിട്ടുള്ള ഇന്ത്യന്‍ നായകര്‍.

സാം ക്യുറാനും നേട്ടം

സാം ക്യുറാനും നേട്ടം

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിനിന്നും പിടിച്ചുകെട്ടിയത് സാം ക്യുറാനായിരുന്നു. കളിയില്‍ നാലു വിക്കറ്റാണ് ക്യുറാന്‍ പോക്കറ്റിലാക്കിയത്. ഇന്ത്യക്കെതിരേ ടെസ്റ്റില്‍ നാലു വിക്കറ്റെടുത്ത പ്രായം കുറഞ്ഞ ഇംഗ്ലീഷ് താരമായി ഇതോടെ ക്യുറാന്‍ മാറി. 20 വയസ്സും 60 ദിവസവുമാണ് താരത്തിന്റെ പ്രായം.

കാര്‍ത്തികിന്റെ തിരിച്ചുവരവ്

കാര്‍ത്തികിന്റെ തിരിച്ചുവരവ്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് 11 വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലണ്ടില്‍ കളിച്ച ടെസ്റ്റ് കൂടിയായിരുന്നു ഇത്. 2007ലാണ് അവസാനമായി അദ്ദേഹം ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചത്. അന്നു വെറും 22 വയസ്സ് മാത്രമായിരുന്നു കാര്‍ത്തികിന്റെ പ്രായം.
എന്നാല്‍ മടങ്ങിവരവില്‍ താരം നിരാശപ്പെടുത്തി. റണ്ണൊന്നുമെടുക്കാതെയാണ് ബെന്‍ സ്റ്റോക്‌സിന്റെ ബൗളിങില്‍ കാര്‍ത്തിക് ക്ലീന്‍ ബൗള്‍ഡായത്.

ഇന്ത്യയ്‌ക്കെതിരെ ചരിത്രമെഴുതി ഇംഗ്ലണ്ട് ബൗളര്‍ സാം കറന്‍; യോഗ്യന്മാരുടെ ക്ലബ്ബില്‍ ബെന്‍ സ്‌റ്റോക്ക്‌സ്ഇന്ത്യയ്‌ക്കെതിരെ ചരിത്രമെഴുതി ഇംഗ്ലണ്ട് ബൗളര്‍ സാം കറന്‍; യോഗ്യന്മാരുടെ ക്ലബ്ബില്‍ ബെന്‍ സ്‌റ്റോക്ക്‌സ്

Story first published: Friday, August 3, 2018, 10:28 [IST]
Other articles published on Aug 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X