വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പകരക്കാരനെ വെച്ചിട്ടും ദക്ഷിണാഫ്രിക്ക ടോസ് തോറ്റു; ചിരിയടക്കാനാവാതെ കോലി

Faf Du Plessis Brought Bavuma With Him For The Toss | Oneindia Malayalam

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തേയും അവസാനത്തേയുമായ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ടോസ് തോറ്റപ്പോള്‍ ചിരിയടക്കാനാകാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഏഷ്യയില്‍ തുടര്‍ച്ചയായി 9 തവണ ടോസ് തോറ്റശേഷമാണ് പത്താംതവണ ദക്ഷിണാഫ്രിക്ക റാഞ്ചിയില്‍ ഇറങ്ങിയത്. ടോസ് ഭാഗ്യം ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസിനെ തുണയ്ക്കാത്തതിനെ തുടര്‍ന്ന് പ്രോക്‌സി ക്യാപ്റ്റനായി തെംബ ബവുമയേയും ഒപ്പംകൂട്ടി. എന്നാല്‍, പത്താം തവണയും ദക്ഷിണാഫ്രിക്കയ്ക്ക് ടോസ് നേടാനായില്ല.

പ്രോക്‌സി ക്യാപ്റ്റനും ഭാഗ്യമില്ല

പ്രോക്‌സി ക്യാപ്റ്റനും ഭാഗ്യമില്ല

ഡു പ്ലസിസിനൊപ്പം സഹതാരത്തെ കൂട്ടിയിട്ടും ടോസ് തുണയ്ക്കാതായതോടെ വിരാട് കോലിക്ക് ചിരിയടക്കാനായില്ല. സ്പിന്നിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചില്‍ ടോസ് നിര്‍ണായകമാണ്. ആദ്യദിനം മുതല്‍ പന്ത് തിരിഞ്ഞുതുടങ്ങുമെന്നാണ് പ്രവചനം. ഇത് മുന്‍കൂട്ടികണ്ട ഇന്ത്യ പേസര്‍ ഇശാന്ത് ശര്‍മയ്ക്ക് വിശ്രമം നല്‍കി പുതുമുഖം ഷഹ്ബാസ് നദീമിന് അവസരം നല്‍കി.

ഇന്ത്യയില്‍ ടോസ് നിര്‍ണായകം

ഇന്ത്യയില്‍ ടോസ് നിര്‍ണായകം

ഇന്ത്യന്‍ സാഹചര്യത്തില്‍ ആദ്യം ബാറ്റ് ചെയ്യുക പ്രധാനമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിശാഖപട്ടണത്തും, പൂണെയിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 500 റണ്‍സിന് മേലെ സ്‌കോര്‍ ചെയ്യുകയും ചെയ്തിരുന്നു. സമാനമായ പിച്ചാണ് റാഞ്ചിയിലും ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ പിച്ചുകലില്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുന്ന ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാമത് ബാറ്റ് ബാറ്റ് ചെയ്യേണ്ടുന്നത് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കും. എവേ ടെസ്റ്റുകളില്‍ ടോസ് നഷ്ടമായ ആറു കളികളിലും ദക്ഷിണാഫ്രിക്ക തോല്‍ക്കുകയും ചെയ്തു.

മാറ്റങ്ങളുമായി ദക്ഷിണാഫ്രിക്ക

മാറ്റങ്ങളുമായി ദക്ഷിണാഫ്രിക്ക

ഇന്ത്യയില്‍ ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ പ്രോട്ടിയാസിസ് അഞ്ച് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഹെന്റിച്ച് ക്ലാസ്സെന്‍, ജോര്‍ജ് ലിന്‍ഡെ, ലുങ്കി എന്‍ഗിഡി, സുബൈര്‍ ഹംസ, ഡെയ്ന്‍ പിയ്ഡിറ്റ് എന്നിവര്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടപ്പോള്‍ എയ്ദന്‍ മാര്‍ക്രം, വെറോണ്‍ ഫിലാന്‍ഡര്‍, തെയുനിസ് ഡി ബ്രുയ്ന്‍, സെനുരന്‍ മുത്തുസ്വാമി, കേശവ് മഹാരാജ് എന്നിവര്‍ പുറത്തായി.

സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് താരത്തിന് 5 വര്‍ഷത്തെ തടവുശിക്ഷ

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷഹ്ബാസ് നദീം, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.

ദക്ഷിണാഫ്രിക്ക- ഡീന്‍ എല്‍ഗര്‍, ക്വിന്റണ്‍ ഡി കോക്ക്, സുബായര്‍ ഹംസ, ഫാഫ് ഡു പ്ലെസിസ്, തെംബ ബവുമ, ഹെന്റിച്ച് ക്ലാസ്സെന്‍, ജോര്‍ജ് ലിന്‍ഡെ, ലുംഗി എന്‍ഗിഡി, കാഗിസോ റബാദ, ഡെയ്ന്‍ പിയെറ്റ്, ആന്റിച്ച് നോര്‍ജെ.

Story first published: Saturday, October 19, 2019, 12:16 [IST]
Other articles published on Oct 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X