Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചിയര്‍ ലീഡേഴ്‌സിനെ കണ്ടാല്‍ ശ്രദ്ധ തെറ്റുന്ന ക്രിക്കറ്റ് താരമാരാണ്? സുരേഷ് റെയ്‌ന തുറന്ന് പറയുന്നു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഭാര്യയും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. കപില്‍ ശര്‍മയുടെ പരിപാടിയിലാണ് റെയ്‌നയും ഭാര്യ പ്രിയങ്കയും പങ്കെടുത്തത്. വിരാട് കോലി, ഹര്‍ദക് പാണ്ഡ്യ, പാര്‍ഥിവ് പട്ടേല്‍, ക്രിസ് ഗെയ്ല്‍, സൂര്യകുമാര്‍ യാദവ് തുടങ്ങി ക്രിക്കറ്റിലെ പല താരങ്ങളും കപില്‍ ശര്‍മയുടെ ഷോയില്‍ പങ്കെടുക്കുകയും കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കപില്‍ ശര്‍മയുടെ ഷോയില്‍ റെയ്‌നയോട് ചോദിച്ച രസകരമായ ചോദ്യവും അതിന് റെയ്‌ന നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അര്‍ച്ചന പുരാന്‍ സിങ് എന്ന കാണിയാണ് റെയ്‌നയോട് ചോദ്യം ചോദിച്ചത്. ചിയര്‍ലീഡേഴ്‌സിനെ കാണുമ്പോള്‍ ശ്രദ്ധതെറ്റുന്ന ക്രിക്കറ്റ് താരം ആരാണെന്നായിരുന്നു റെയ്‌നയോടുള്ള ചോദ്യം. റെയ്‌ന ഏതെങ്കിലും താരത്തിന്റെ പേര് പറയുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കി മനോഹരമായി ഉത്തരം നല്‍കി റെയ്‌ന തടിയൂരി.

'ചിയര്‍ ലീഡേഴ്‌സ് കളിക്കാര്‍ക്കുവേണ്ടിയുള്ളവരല്ല, കാണികള്‍ക്ക് വേണ്ടിയുള്ളവരാണ്. മത്സരത്തില്‍ ശ്രദ്ധിച്ചിരിക്കുമ്പോള്‍ ഒരിക്കലും ചിയര്‍ ലീഡേഴ്‌സിനെ നോക്കാറില്ല. ഞങ്ങള്‍ സിക്‌സുകളും ഫോറുകളും നേടുമ്പോള്‍ തുള്ളിച്ചാടുന്ന അവരെ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ മാത്രമാണ് കാണാറുള്ളത്. ടോസിനായി പോകുമ്പോഴും അവരുടെ പ്രകടനം കാണാറുണ്ട്. 7.30നാണ് അവര്‍ മൈതാനത്തിലേക്ക് എത്താറ്'-റെയ്‌ന പറഞ്ഞു.

sureshraina

റെയ്‌ന ഏതെങ്കിലും താരത്തിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ അത് വലിയ വിവാദത്തിലേക്ക് നയിച്ചേനെ. നേരത്തെ കെ എല്‍ രാഹുലും ഹര്‍ദികും പാണ്ഡ്യയും കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്ത് നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദമാവുകയും ഇരുവര്‍ക്കും ടീമില്‍ നിന്ന് വിലക്ക് നേരിടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ വലിയ കുഴപ്പിക്കുന്ന ചോദ്യമായിരുന്നു റെയ്‌ന നേരിട്ടതെങ്കിലും മനോഹരമായി അദ്ദേഹം അതിന് ഉത്തരം നല്‍കി. നേരത്തെ ഐപിഎല്‍ താരങ്ങള്‍ ചിയര്‍ ലീഡേഴ്‌സിനോട് അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് സുരേഷ് റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എം എസ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിഎസ്‌കെ മാനേജ്‌മെന്റുമായി ഉടക്കിയ റെയ്‌ന സിഎസ്‌കെയ്‌ക്കൊപ്പം യുഎഇയിലെത്തിയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അടുത്ത സീസണില്‍ പുതിയൊരു ടീമിന്റെ കൂടെ റെയ്‌നയെ ഐപിഎല്ലില്‍ കണ്ടേക്കും. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് സുരേഷ് റെയ്‌ന. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം.

Story first published: Friday, November 20, 2020, 15:06 [IST]
Other articles published on Nov 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+