Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാര്‍ണര്‍-വില്യംസണ്‍, ബൗളര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതാര്? സിദ്ധാര്‍ത്ഥ് കൗള്‍ പറയുന്നു

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണില്‍ നാടകീയ സംഭവങ്ങളാണ് സണ്‍റൈസേഴ്‌സ് ഹൈദാരാബാദില്‍ നടന്നത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായ ഹൈദരാബാദ് കളിച്ച ഏഴ് മത്സരത്തില്‍ ആറിലും തോറ്റു. മുന്നില്‍ നിന്ന് നയിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ ഹൈദരാബാദ് എത്തിയതോടെ ഡേവിഡ് വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് നീക്കി കെയ്ന്‍ വില്യംസണെ ഹൈദരാബാദ് നായകനാക്കി.

രാജസ്ഥാനെതിരായ മത്സരത്തില്‍ പ്ലേയിങ് 11ല്‍ നിന്ന് വാര്‍ണറെ ഒഴിവാക്കുകയും ചെയ്തതോടെ ടീമിനെതിരേ വലിയ ആരാധക പ്രതിഷേധവും ഉയര്‍ന്നു. വാട്ടര്‍ ബോയിയായി വാര്‍ണര്‍ എത്തിയത് ടീമിനെതിരേ ആരാധകരുടെ പ്രതിഷേധം ഉയരാന്‍ കാരണമായി. ഇപ്പോഴിതാ കെയ്ന്‍ വില്യംസണ്‍-ഡേവിഡ് വാര്‍ണര്‍ എന്നീ നായകന്മാരെക്കുറിച്ച് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് ഹൈദരാബാദ് പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍.

davidwarnerandkanewilliamsonipl

'ഒരു ബൗളറുടെ കഴിവുകളെ തിരിച്ചറിയുകയും എന്താണ് അവന് ചെയ്യാനാവുകയെന്നും വില്യംസണ്‍ കൂടുതല്‍ നന്നായി മനസിലാക്കുന്നു. ഡേവിഡ് വാര്‍ണര്‍ നിങ്ങളെ തുറന്ന് കാട്ടാനുള്ള അവസരമാണ് നല്‍കുന്നത്. എന്താണോ ബൗളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിന് പൂര്‍ണ്ണ പിന്തുണ വാര്‍ണര്‍ നല്‍കും. വില്യംസണ്‍ ബൗളറുടെ പദ്ധതിയെന്താണെന്ന് ചോദിച്ച് മനസിലാക്കുകയും തന്റെ പദ്ധതി ബൗളറോട് പറയുകയും ചെയ്യും. വാര്‍ണര്‍ നിങ്ങളുടെ ശൈലിക്കനുസരിച്ച് സ്വാഭാവികമായി കളിക്കാനാണ് ആവിശ്യപ്പെടാറ്'-സിദ്ധാര്‍ത്ഥ് പറഞ്ഞു.

ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് എന്റെ കൈയിലല്ല. എന്റെ പ്രകടനത്തിന് ഞാന്‍ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. അവര്‍ എന്നെ പരിഗണിക്കുന്നില്ലെങ്കില്‍ അത് രണ്ട് ചിന്താഗതിയുടെ പ്രശ്‌നമാണ്. എന്നെക്കാള്‍ മികച്ചതായി മറ്റൊരു താരം ആ റോളിന് ചേര്‍ന്നതാണെന്ന് അവര്‍ കരുതുന്നുണ്ടാവാം. ചില സമയങ്ങളില്‍ ചില കണക്കുകളും താരതമ്യങ്ങളും ടീം സെലക്ഷനെ ബാധിക്കും. എതിര്‍ ടീമും ബാറ്റ്‌സ്മാന്‍മാരുമെല്ലാം ഇതിനെ സ്വാധീനിക്കും. അവര്‍ എന്നെ അവസാന മത്സരത്തില്‍ തിരഞ്ഞെടുത്തോ ഇല്ലയോ എന്നല്ല ലഭിക്കുന്ന അവസരങ്ങളില്‍ എന്റെ വാക്കുകളേക്കാള്‍ ഉയരത്തില്‍ പ്രകടനം ഉയര്‍ത്താനാണ് ശ്രമിക്കാറെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

2021 സീസണിലെ ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ചും സിദ്ധാര്‍ത്ഥ് പ്രതികരിച്ചു.' നെറ്റ് റണ്‍റേറ്റ് പരിഗണിക്കുമ്പോള്‍ ഞങ്ങളുടെ തോല്‍വിയുടെ മാര്‍ജിന്‍ വളരെ വലുതല്ല. താരങ്ങളുടെ സംഭാവനയും ഒരു ദിവസത്തെ പ്രകടനവുമെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ പാദത്തില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ചില സമയത്ത് ബാറ്റ്‌സ്മാന്‍മാര്‍ മികവ് കാട്ടുമ്പോള്‍ ബൗളര്‍മാര്‍ മികവ് കാട്ടില്ല.ചില സമയത്ത് നേരെ തിരിച്ചും. 2015 മുതല്‍ ടീമിന്റെ ഭാഗമാണ് ഞാന്‍. തുടര്‍ച്ചയായി പ്ലേ ഓഫ് കളിക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു വര്‍ഷംകൊണ്ട് ഒന്നും മാറാന്‍ പോകുന്നില്ല.ക്രിക്കറ്റില്‍ മുന്‍വിധികള്‍ക്ക് പ്രസക്തിയില്ല'-സിദ്ധാര്‍ത്ഥ് പറഞ്ഞു.

Story first published: Friday, May 28, 2021, 13:53 [IST]
Other articles published on May 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+