Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാര്‍ നാല് ഓവര്‍ എറിയുമ്പോഴേക്കും തളരുന്നു; വിചിത്രമായ കാഴ്ച- കപില്‍ ദേവ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് മികച്ചൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവം മൂലമാണ്. നിലവില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന ഏക താരം ഹര്‍ദിക് പാണ്ഡ്യയാണ്. എന്നാല്‍ തുടര്‍ച്ചയായ പുറം വേദനകാരണം പന്തെറിയാന്‍ സാധിക്കാത്തതിനാല്‍ ഹര്‍ദിക്കിനെ ടീമിലേക്ക് പരിഗണിക്കുന്നത് വലിയ കാര്യമില്ല. പ്രധാനമായും ടെസ്റ്റ് മത്സരങ്ങളിലാണ് ഹര്‍ദിക്കിനെപ്പോലൊരു ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യ ശരിക്കും മനസിലാക്കുന്നത്.

വിജയ് ശങ്കര്‍,ശിവം ദുബെ തുടങ്ങിയ മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരായ യുവതാരങ്ങള്‍ക്കൊന്നും സ്ഥിരതയില്ല.അതിനാല്‍ത്തന്നെ ടീമിലേക്ക് പരിഗണിക്കാനാവാത്ത അവസ്ഥയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍മാരുടെ അവസ്ഥ വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായിരുന്ന കപില്‍ ദേവ്.

kapildev

ഇന്നത്തെ ഓള്‍റൗണ്ടര്‍മാര്‍ നാല് ഓവര്‍ എറിയുമ്പോഴേക്കും തളരുന്നു.വിചിത്രമായ കാഴ്ചയാണിതെന്നാണ് കപില്‍ ദേവ് അഭിപ്രായപ്പെട്ടത്. 'ഒരു വര്‍ഷത്തിലെ 10 മാസവും കളിച്ചാല്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം ഉയരും. ഇന്നത്തെ ക്രിക്കറ്റിന്റെ അടിസ്ഥാനം ഒന്നല്ലെങ്കില്‍ ബാറ്റ് ചെയ്യണം അല്ലെങ്കില്‍ ബൗള്‍ ചെയ്യണം. എന്റെയൊക്കെ സമയത്തും എന്ത് ചെയ്യാനും തയ്യാറായിരുന്നു.

ഇക്കാര്യത്തില്‍ ഇന്നത്തെ ക്രിക്കറ്റില്‍ മാറ്റം വന്നിട്ടുണ്ട്. ബൗളര്‍മാരക്കൊണ്ട് നാല് ഓവര്‍പോലും നെറ്റ്‌സില്‍ എറിയിക്കില്ലെന്ന് പറയുന്ന കേട്ടിരിക്കുന്നു. ഞാനൊക്കെ 10 ഓവറിന് മുകളില്‍ എറിഞ്ഞിരുന്നു. ഇന്നത്തെ ബൗളര്‍മാര്‍ക്ക് നാല് ഓവര്‍ എറിഞ്ഞാല്‍ മതി. എന്നാല്‍ എന്റെ കാലത്തുണ്ടായിരുന്ന താരങ്ങള്‍ക്ക് ഇത് കാണുമ്പോള്‍ വിചിത്രമായാണ് തോന്നുന്നത്'-കപില്‍ ദേവ് പറഞ്ഞു.

ഇക്കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യയെ വല്ലാതെ ബാധിച്ചു. ന്യൂസീലന്‍ഡ് വാലറ്റം നിര്‍ണ്ണായക സ്‌കോര്‍ നേടിയപ്പോള്‍ ഇന്ത്യയുടെ വാലറ്റം തീര്‍ത്തും നിരാശപ്പെടുത്തി. ശര്‍ദുല്‍ ഠാക്കൂറിനെയും ഇന്ത്യ പ്ലേയിങ് 11 പരിഗണിച്ചിരുന്നില്ല. ഓസ്‌ട്രേലിയയിലടക്കം നന്നായി ബാറ്റ് ചെയ്യാന്‍ ശര്‍ദുലിനായിരുന്നു.

'ഹര്‍ദികില്‍ മാത്രം ഒതുങ്ങി നില്‍ക്കാനാവില്ല. എല്ലാ ഫോര്‍മാറ്റിലും അവന് പന്തെറിയാനുള്ള കായിക ക്ഷമതയുണ്ടോയെന്ന് അറിയില്ല. അതിനാല്‍ത്തന്നെ ശര്‍ദുലിനെപ്പോലെ ആരെങ്കിലും വളര്‍ന്നു വരേണ്ടതായുണ്ട്. അല്ലെങ്കില്‍ വിജയ് ശങ്കര്‍ ശിവം ദുബെ എന്നിവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണം'-മുന്‍ ഇന്ത്യന്‍ സെലക്ടറായിരുന്ന സരണ്‍ദീപ് സിങ് അഭിപ്രായപ്പെട്ടു. എന്തായാലും മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ട്.

Story first published: Monday, June 28, 2021, 9:27 [IST]
Other articles published on Jun 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+