For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

165 കിലോമീറ്റർ വേഗം, എന്നിട്ടും പന്ത് അതിർത്തി കടന്നു- സച്ചിനെക്കുറിച്ച് ബ്രെറ്റ് ലീ

സിഡ്‌നി: ലോക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പരിമിതികളെ പ്രതിഭകൊണ്ട് കീഴടക്കിയ സച്ചിന്‍ കരിയറില്‍ നടന്നു നീങ്ങിയ ഓരോ വഴികളിലും നിരവധി റെക്കോഡുകളും ഒപ്പമുണ്ടായിരുന്നു. സച്ചിനെ വെല്ലുവിളിച്ച ഇതിഹാസങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ബൗളര്‍മാരെല്ലാം ഒടുവില്‍ അദ്ദേഹത്തെ പ്രശംസിക്കുന്നതിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുള്ളത്. മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീയും സച്ചിന്‍ ടെണ്ടുല്‍ക്കറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം ആരാധകരെ എന്നും ആവേശം കൊള്ളിച്ചിരുന്നു. ഇപ്പോഴിതാ സച്ചിനൊപ്പമുള്ള ഒരു കടുത്ത പോരാട്ടത്തിന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ബ്രെറ്റ് ലീ.

2008ലെ സിബി സീരീസിലെ സച്ചിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ചാണ് ലീ പറഞ്ഞത്. 'ചില വേദികളില്‍ ഞാന്‍ സച്ചിനെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ സിഡ്‌നിയില്‍ നടന്ന ആ മത്സരത്തില്‍ ഞാന്‍ മണിക്കൂറില്‍ 165 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞപ്പോഴും അദ്ദേഹം അനായാസമായി ബൗണ്ടറി നേടി. ഓഫ് ഡ്രൈവിലൂടെയുള്ള ആ ബൗണ്ടറി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ശരിക്കും അദ്ദേഹം ഇതിഹാസമാണെന്ന് തോന്നി'-മിഡ് ഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ലീ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിനെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍ ബ്രെറ്റ് ലീയാണ്. 14 തവണയാണ് ഓസീസ് പേസര്‍ക്ക് മുന്നില്‍ സച്ചിന്‍ കുടുങ്ങിയത്.

brettlee-sachin

2000ലാണ് സച്ചിന്‍- ബ്രെറ്റ് ലീ ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത്. 24കാരനായ ബ്രെറ്റ് ലീ മെല്‍ബണ്‍ ക്രിക്കറ്റില്‍ നടന്ന ടെസ്റ്റിലൂടെ വരവറിയിക്കുന്നു. 42 തവണയിലധികം ഇരുവരും നേര്‍ക്കുനേര്‍ എത്തിയിട്ടുണ്ട്. ചിലപ്പോള്‍ സച്ചിന്‍ ആധിപത്യം നേടുമ്പോള്‍ ചിലപ്പോള്‍ ബ്രെറ്റ് ലീക്കാവും ആധിപത്യം ലഭിക്കുക. നേര്‍ക്കുനേര്‍ വാശിയോടെ പോരാടുമെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നുവെന്നാണ് ലീ പറയുന്നത്.

'സുഹൃത്തുക്കളെന്ന നിലയില്‍ നിരവധി രസകരമായ സംഭവങ്ങള്‍ സച്ചിനോടൊപ്പം എനിക്ക് അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരിക്കല്‍ ഇന്ത്യന്‍ പര്യടനത്തിന് പോയപ്പോള്‍ രാത്രി ഭക്ഷണത്തിന് സച്ചിനെ ക്ഷണിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. അദ്ദേഹത്തെ അടുത്തറിയാവുന്നവരില്‍ ഒരാളാണ് ഞാന്‍. ഇത്തരമൊരു സൗഹൃദ ബന്ധം ലഭിച്ചതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. പരസ്പരം ഞങ്ങള്‍ വളരെയധികം ബഹുമാനിച്ചിരുന്നു. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്'-ബ്രെറ്റ് ലീ പറഞ്ഞു.

Story first published: Saturday, December 19, 2020, 9:53 [IST]
Other articles published on Dec 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+