പുല്‍വാമ ഭീകരാക്രമണം; ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് ഉപേക്ഷിച്ചു
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് ബിസിസിഐ ഉപേക്ഷിച്ചു. മാര്‍ച്ച് 23ന് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഐപിഎല്‍ 12-ാം സീസണിലെ ഉദ്ഘാടന മത്സരം. മത്സരത്തിന് മുന്നോടിയായി എല്ലാവര്‍ഷവും നടത്തിവരാറുള്ള വര്‍ണാഭമായ ഉദ്ഘാടന ചടങ്ങാണ് ഇക്കുറി വേണ്ടെന്ന് വെച്ചത്.

ഉദ്ഘാടന ചടങ്ങിനായി വേണ്ടിവരുന്ന പണം വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കാനാണ് കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേലഷന്‍ തീരുമാനം. ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് ഇത്തവണയില്ലെന്നും അതിനായുള്ള തുക സൈനികരുടെ കുടുംബത്തിന് നല്‍കുമെന്നും സിഇഒ ചീഫ് വിനോദ് റായ് വ്യക്തമാക്കി. നേരത്തെ ബിസിസിഐയും സൈനികരുടെ കുടുംബത്തെ സഹായിക്കുന്ന കാര്യം അറിയിച്ചിരുന്നു.
ഐപിഎല്ലിന്റെ ആദ്യഘട്ട ഷെഡ്യൂള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമായിരിക്കും പൂര്‍ണമായ സമയക്രമം പുറത്തുവിടുക. ഐപിഎല്ലിന് തൊട്ടുപിന്നാലെ ലോകകപ്പും എത്തുന്നതിനാല്‍ അതിനനുസരിച്ച് തീയതകള്‍ ക്രമീകരിക്കും. ലോകകപ്പ് അടുത്തെത്തിയതിനാല്‍ ഇന്ത്യയുടെ ഉള്‍പ്പെടെ പ്രമുഖ കളിക്കാര്‍ ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കാനും ഇടയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications