Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രണ്ട്ഷിപ്പ് ഡേയില്‍ സച്ചിന് സന്ദേശമയച്ച് വിനോദ് കാംബ്ലി; ഒടുവില്‍ സച്ചിന്റെ മനസലിയുമോ?

മുംബൈ: സ്‌കൂള്‍ കാലത്തുതന്നെ ലോക ക്രിക്കറ്റിലേക്ക് വരവറിയിച്ചവരാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും. ഒരു പക്ഷെ ഒരിക്കലും വേര്‍പിരിയില്ലെന്ന് കരുതിയിരുന്ന അവരുടെ സൗഹൃദം ഏവരെയും അത്ഭതപ്പെടുത്തി നേരത്തെതന്നെ വേര്‍പിരിയുകയും ചെയ്തു. എന്നാലിപ്പോള്‍ സൗഹൃദ ദിനത്തില്‍ സച്ചിന് മനോഹരമായ ഒരു സന്ദേശമയച്ച് ഇരുവരും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

ഷോലെ സിനിമയിലെ ജെയ്, വീരു കഥാപാത്രങ്ങളാണ് തങ്ങളെന്ന രീതിയിലായിരുന്നു വിനോദ് കാംബ്ലിയുടെ ട്വീറ്റ്. മൈതാനത്ത് നീയായിരുന്നു മഹാന്‍. മൈതാനത്തിന് പുറത്ത് നീ ജെയും ഞാന്‍ വീരുവും. വിനോദ് കാബ്ലി കുറിച്ചു. തങ്ങളുടെ സൗഹൃദം ഒരിക്കലും വേര്‍പിരിയാത്തതാണെന്ന് സൂചിപ്പിക്കുന്ന ഗാനത്തിന്റെ രണ്ടുവരിയും കാംബ്ലിയുടെ ട്വീറ്റിലുണ്ട്.

veeru

സ്‌കൂള്‍ തലത്തിലുള്ള ഒരു ടൂര്‍ണമെന്റില്‍ ലോകറെക്കോര്‍ഡ് സ്ഥാപിച്ച കൂട്ടുകെട്ടോടെയാണ് സച്ചിനും കാംബ്ലിയും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. പ്രവചിച്ചപോലെ ഇരുവരും പിന്നീട് ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്തു. എന്നാല്‍, കളിക്കുപുറത്തെ ജീവിതം കാംബ്ലിയെ ടീമില്‍ നിന്നും പുറത്താക്കുന്നതിലേക്കെത്തിച്ചു. തന്നെ പുറത്താക്കിയപ്പോള്‍ സച്ചിന്‍ പിന്തുണച്ചില്ലെന്ന് പിന്നീട് കാംബ്ലി ഒരു അഭിമുഖത്തില്‍ പറഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ അകലുന്നത്. വര്‍ഷങ്ങളായി ഇരുവരും കാണുകയോ സംസാരിക്കുകയോ ചെയ്യാറില്ല. സൗഹൃദ ദിനത്തിലെ കാംബ്ലിയുടെ ട്വീറ്റ് സച്ചിന്റെ മനസ്സിളക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Story first published: Sunday, August 5, 2018, 14:22 [IST]
Other articles published on Aug 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+