Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാല് നിലത്തുറയ്ക്കാതെ റോഡരികിൽ വിനോദ് കാംബ്ലി..? വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ, യാഥാർഥ്യമെന്ത്...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ കുറച്ചധികം നാളുകളായി വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ വേട്ടയാടുന്നുണ്ട്. എന്നാൽ ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന വീഡിയോ ദൃശ്യത്തിൽ കാംബ്ലിയെ കണ്ടതോടെ ആരാധകർ മുഴുവൻ ഞെട്ടലിലാണ്. നടക്കാൻ പോലും കഴിയാത്ത വിധം ക്ഷീണിതനായ കാംബ്ലിയെയാണ് വീഡിയോ ദൃശ്യങ്ങളിൽ കാണാനാവുക. ദൃശ്യങ്ങളിൽ ഉള്ളത് കാംബ്ലി തന്നെയാണോ എന്നും ചില ആരാധകർ ചോദിക്കുന്നുണ്ട്.

റോഡരികിലെ ബൈക്കിൽ ചാരിനിന്ന കാംബ്ലിക്ക് നടക്കാൻ കഴിയാതെ വന്നതോടെ ചിലർ അദ്ദേഹത്തെ താങ്ങി എടുക്കുന്നതും മുന്നോട്ട് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരമാവും എന്ന് വിലയിരുത്തപ്പെട്ടിരുന്ന, ക്രിക്കറ്റ് പണ്ഡിതർ വിധിയെഴുതിയിരുന്ന ആ താരം തന്നെയാണോ ഇതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ചോദിക്കുന്നു.

vinodkamblicontroversialvideo

Pic Courtesy: Vinod Kambli Facebook

വീഡിയോയിൽ അദ്ദേഹത്തിന്റെ ബാലൻസ് നഷ്‌ടപ്പെടുന്നതും കാണാമായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിച്ചപ്പോൾ മറ്റ് ചിലരാവട്ടെ കുറച്ചുകാലമായി അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്നും ആരോഗ്യം മോശമായതിനാലാണ് നടക്കാൻ കഴിയാത്തതെന്നും അഭിപ്രായപ്പെടുന്നുണ്ട്.

ദൃശ്യത്തിന്റെ ആധികാരികത സംബന്ധിച്ച വ്യക്തത ഇല്ലെങ്കിലും വിനോദ് കാംബ്ലിയുടെ ആരോഗ്യനില മോശമാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നതാണ്. ഈ വീഡിയോയ്ക്ക് താഴെ പലരും കാംബ്ലിയെ സഹായിക്കാൻ സച്ചിൻ തന്നെ മുന്നിട്ടിറങ്ങണമെന്ന ആവശ്യവും ഉയർത്തുന്നുണ്ട്. മറ്റ് ചിലരാവട്ടെ വീഡിയോയുടെ ആധികാരികത സംബന്ധിച്ച ചോദ്യവും ഉയർത്തുന്നുണ്ട്.

നേരത്തെയും കാംബ്ലിയുടെ മോശം ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. 2013 മുംബൈയിൽ വച്ച് ഡ്രൈവിങിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. കൂടാതെ ഹൃദയസംബന്ധമായ അസുഖം മൂലം അദ്ദേഹം ആൻജിയോ പ്ലാസ്‌റ്റിക്ക് ഉൾപ്പെടെ വിധേയമാവുകയും ചെയ്‌തിരുന്നു.

ഇന്ത്യക്കായി നൂറിലധികം ഏകദിനങ്ങളും 17 ടെസ്‌റ്റ് മത്സരങ്ങളും വിനോദ് കാംബ്ലി കളിച്ചിട്ടുണ്ട്. 262 എന്ന മികച്ച വ്യക്തിഗത സ്‌കോറുമായി ഈ പ്രതിഭാധനനായ ഇടംകയ്യൻ ബാറ്റർ ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ 10,000 റൺസ് തികക്കുകയും ചെയ്‌തിരുന്നു. എന്നാൽ വ്യക്തിജീവിതത്തിലെ വിവാദങ്ങളും മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ കരിയറിൽ വലിയ വെല്ലുവിളിയായി മാറിയിരുന്നു.

ഒരു കാലത്ത് സച്ചിനൊപ്പം തന്നെ ലോക ക്രിക്കറ്റിൽ തന്റേതായ മേൽവിലാസം നേടിയെടുക്കും എന്ന് എല്ലാവരും കരുതിയിരുന്ന താരമായിരുന്നു വിനോദ് കാംബ്ലി. എന്നാൽ അതിന് അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. സച്ചിനാവട്ടെ ലോകം കണ്ട ഏറ്റവും വലിയ ബാറ്റർമാരിൽ ഒരാളായി മാറുകയും ചെയ്‌തിരുന്നു. എങ്കിലും കാംബ്ലിയുടെ പ്രതിഭയെ ഇന്നും ആരാധകർ ബഹുമാനത്തോടെയാണ് നോക്കി കാണുന്നത്.

Story first published: Tuesday, August 6, 2024, 13:43 [IST]
Other articles published on Aug 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+