Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ പുകഴ്ത്തുന്നതിനെതിരെ വിനോദ് കാബ്ലി; മറുപടിയുമായി മലയാളികള്‍

മുംബൈ: അസാമാന്യ പ്രതിഭകൊണ്ട് ലോകക്രിക്കറ്റിനെ അമ്പരപ്പിക്കുകയും പിന്നീട് ദുര്‍നടപ്പുകൊണ്ട് കളിക്കളത്തില്‍നിന്നും പുറത്താവുകയും ചെയ്ത താരമാണ് വിനോദ് കാബ്ലി. സച്ചിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നെങ്കിലും പിന്നീട് ഇരുവരും അകന്നു. ഐപിഎല്‍ മത്സരം നടന്നുകൊണ്ടിരിക്കെ മലയാളി ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനെക്കുറിച്ച് പരാമര്‍ശം നടത്തി കാംബ്ലി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

പുതിയ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത് ഓറഞ്ച് തൊപ്പിക്കുടമയാണ് സഞ്ജു. അതുകൊണ്ടുതന്നെ കമന്റേറ്റര്‍മാരുടെ പുകഴ്ത്തലും പതിവാണ്. ഈ പുകഴ്ത്തല്‍ അസഹനീയമാണെന്നാണ് കാംബ്ലി ട്വിറ്ററില്‍ കുറിച്ചത്. മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം.

vinod

സഞ്ജുവിന്റെ ഐപിഎല്‍ ഡൊമസ്റ്റിക് പ്രകടനത്തെ കുറിച്ചാണ് കമന്റേറ്റര്‍മാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് മറ്റൊന്നും പറയാനില്ലേ, ഇത് ബോറടിപ്പിക്കുന്നതായും കാംബ്ലി പറഞ്ഞു. ഇതോടെ ട്വിറ്ററില്‍ സഞ്ജുവിന്റെ ആരാധകര്‍ കാംബ്ലിയെ പൊതിഞ്ഞു. കൂടുതലും മലയാളികളാണ് കാംബ്ലിക്കെതിരെ രംഗത്തെത്തിയത്.

കാംബ്ലിക്ക് അസൂയയാണെന്നും സ്വയം ക്രിക്കറ്റ് കരിയര്‍ തകര്‍ത്തയാളാണെന്നും മറ്റും ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍, തനിക്കെതിരെ തിരിഞ്ഞവരോട് സമചിത്തതയോടെ മറുപടി പറയാന്‍ മുന്‍ ഇന്ത്യന്‍താരം സമയം കണ്ടെത്തി. എന്തായാലും ഇനിയൊരു തവണകൂടി സഞ്ജുവിനെതിരെ ട്വീറ്റ് ഇടാത്തവിധം ആരാധകര്‍ കാംബ്ലിക്ക് മറുപടി നല്‍കിക്കഴിഞ്ഞു.

Story first published: Tuesday, April 24, 2018, 14:47 [IST]
Other articles published on Apr 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+