Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെ ട്രോളി വിനോദ് കാംബ്ലി, ആരാധകര്‍ വെറുതെയിരിക്കുമോ.. പാവം കാംബ്ലി!

സച്ചിനെ തൊട്ടുകളിച്ചാല്‍ മരിയ ഷറപ്പോവയെ വരെ ആരാധകര്‍ വെറുതെ വിടില്ല. എന്നിട്ടല്ലേ വിനോദ് കാംബ്ലി. കാര്യം സച്ചിന്റെ ബാല്യകാല സുഹൃത്തും ബാറ്റിംഗ് പാര്‍ട്ണറും ഒക്കെ ആയിരിക്കും പക്ഷേ സച്ചിനെ ട്രോളിയാല്‍ വിനോദ് കാംബ്ലിയായാലും ആരാധകര്‍ കയ്യും കെട്ടി നോക്കിയിരിക്കില്ല. ഇക്കാര്യം കാംബ്ലിയും നന്നായിത്തന്നെ അറിഞ്ഞു.

മൈക്രോ ബ്ലോഗിങ് നെറ്റ് വര്‍ക്കായ ട്വിറ്ററിലാണ് പുകിലുകള്‍. സംസ്ഥാനത്തെ ബാധിച്ച കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നിന്നും ഐ പി എല്‍ മത്സരങ്ങള്‍ മാറ്റിയതിനെക്കുറിച്ചായിരുന്നു കാംബ്ലിയുടെ ട്വീറ്റ്. ഇതിനുത്തരം പറയാന്‍ പറ്റിയ ആള്‍ ഭാരത് രത്‌ന സച്ചിനാണ് എന്നും കാംബ്ലി എഴുതി. എന്നാല്‍ അനവസരത്തിലുള്ള ഈ ഡയലോഗിന് സച്ചിന്‍ ഫാന്‍സ് നല്‍കിയ മറുപടി ഇങ്ങനെ...

ആരും ശ്രദ്ധിക്കുന്നില്ലേ

ആരും ശ്രദ്ധിക്കുന്നില്ലേ

ആള്‍ക്കാരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണോ ഇങ്ങനെ ഒരു പോസ്റ്റിട്ടത് - വിനോദ് കാംബ്ലിയോട് ട്വിറ്ററില്‍ ചോദ്യം ഉയര്‍ന്നത് ഇങ്ങനെ.

നല്ല കൂട്ടുകാരന്‍

നല്ല കൂട്ടുകാരന്‍

നല്ല നൈസായിട്ട് കൂട്ടുകാരനെ പ്രശ്‌നത്തിലേക്ക് വലിച്ചിട്ടല്ലോ. കാംബ്ലി നിങ്ങള്‍ നല്ലൊരു കൂട്ടുകാരന്‍ തന്നെ

നിങ്ങളെന്ത് പറഞ്ഞു

നിങ്ങളെന്ത് പറഞ്ഞു

എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം പറഞ്ഞ് ഞങ്ങളെ പ്രബുദ്ധരാക്കാത്തത്.

നിങ്ങളുടെ സ്ഥലമല്ലേ

നിങ്ങളുടെ സ്ഥലമല്ലേ

മഹാരാഷ്ട്ര സച്ചിന്റെ മാത്രമല്ലല്ലോ നിങ്ങളുടെയും സംസ്ഥാനമല്ലേ അപ്പോള്‍ നിങ്ങള്‍ക്കുമില്ലേ ഉത്തരവാദിത്തം

പാകിസ്താന്റെ കോച്ച്

പാകിസ്താന്റെ കോച്ച്

പാകിസ്താന്‍ ടീമിന്റെ കോച്ചാകാന്‍ താല്‍പര്യമുണ്ട് എന്നായിരുന്നു കാംബ്ലി അടുത്തിടെ ട്വിറ്ററില്‍ പറഞ്ഞത്. ഇതും ശ്രദ്ധയാകര്‍ഷിച്ചു.

Story first published: Saturday, April 16, 2016, 13:20 [IST]
Other articles published on Apr 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+