Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റ്‌സ്മാനെന്ന നിലയില്‍ വിരാട് കോലിയുടെ പ്രത്യേകത എന്ത്? വിക്രം റാത്തോര്‍ പറയുന്നു

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിരാട് കോലിയെ വിശേഷിപ്പിച്ചാല്‍ അത് തെറ്റാണെന്ന് പറയാനാവില്ല. നിലവിലെ താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക് താരമാണ് വിരാട്‌കോലി. കളിച്ച മൈതാനങ്ങളിലെല്ലാം തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ കോലിക്കായിട്ടുണ്ട്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കായി ഇംഗ്ലണ്ടിലാണ് ഇന്ത്യയുള്ളത്.

നായകനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും വിരാട്‌കോലിയുടെ ബാറ്റിങ്ങില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. ഇപ്പോഴിതാ ബാറ്റ്‌സ്മാനെന്ന നിലയില്‍ വിരാട് കോലിയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോര്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'വിരാട്,തീര്‍ച്ചയായും ലോകത്തിലെ ഏറ്റവും മികച്ചവനാണ്.അവനുവേണ്ടി അവന്റെ റെക്കോഡുകള്‍ സംസാരിക്കും.എന്തുതരം സ്ഥിരതയും പ്രതിഭയുമാണ് അവന്‍ കാട്ടുന്നതെന്ന് നമ്മള്‍ എല്ലാവരും കാണുന്നതാണ്. എന്നാല്‍ വിരാടില്‍ ഏറ്റവും സവിശേഷമായി കാണുന്നത് സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള മികവാണ്. ഇത് ഇതിന് മുമ്പും ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

kohlitest

സാഹചര്യങ്ങള്‍ക്കനുസരിച്ച് അനായാസമായി ഗിയര്‍ മാറ്റാന്‍ മികവുള്ള താരമാണവന്‍.മത്സരത്തിന്റെ ഗതിക്കനുസരിച്ച് ശൈലി മാറ്റാന്‍ സാധിക്കുന്നു. അതാണ് അവന്റെ ഏറ്റവും മികച്ച ഗുണം. നിലവില്‍ നമ്മള്‍ക്ക് മികച്ച നിരവധി താരങ്ങളുണ്ട്. ചിലര്‍ നന്നായി പ്രതിരോധിക്കുമ്പോള്‍ ചിലര്‍ നന്നായി ആക്രമിക്കുകയും ചിലര്‍ സ്‌ട്രെസ് ചെയ്യുകയും ചെയ്യും. ഇതെല്ലാം കൂടിച്ചേര്‍ന്നതാണ് വിരാട്. അതാണ് അവന്റെ ഏറ്റവും മികച്ച ശക്തിയും'-വിക്രം റാത്തോര്‍ പറഞ്ഞു.

2016ലെ ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച കോലി അതിന് ശേഷം ടെസ്റ്റ് കളിച്ചതിനെക്കുറിച്ചും വിക്രം തുറന്ന് പറഞ്ഞു. '2016ലെ ഐപിഎല്ലില്‍ നാല് സെഞ്ച്വറികളാണ് കോലി നേടിയത്. 40ലധികം സിക്‌സുകളും അവന്‍ നേടി. 150ന് മുകളിലായിരുന്നു സ്‌ട്രൈക്കറേറ്റ്. ഐപിഎല്ലിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്കുണ്ടായിരുന്നു.

ഐപിഎല്ലില്‍ 900 ലധികം റണ്‍സ് നേടിയിട്ട് ടെസ്റ്റ് കളിക്കാനെത്തിയ കോലി ഒരു പന്ത് പോലും വായുവില്‍ അടിക്കാതെ ഇരട്ട സെഞ്ച്വറി നേടി. അവന് തീര്‍ച്ചയായും സിക്‌സര്‍ അടിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ടീം ആ സാഹചര്യത്തില്‍ അത് ആവിശ്യപ്പെടാത്തതിനാലാണ് അവന്‍ സിക്‌സറിന് ശ്രമിക്കാത്തത്. സാഹചര്യത്തിന് അനുസരിച്ച് കോലി മാറുന്ന പോലെ മറ്റാരെയും കണ്ടില്ലില്ല'-റാത്തോര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, June 4, 2021, 13:12 [IST]
Other articles published on Jun 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+