വിജയ് ശങ്കറിന്റെ മിന്നും ഫോം.. സൂക്ഷിക്കേണ്ടത് രണ്ട് പേര്‍!! അധികം വൈകില്ല, കസേര തെറിച്ചേക്കും

നാഗ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ഹര്‍ദിക് പാണ്ഡ്യക്കു പിന്നാലെ പേസ് ബൗളിങ് കൂടി ചെയ്യുന്ന മികച്ചൊരു താരത്തെ കൂടിയാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. പാണ്ഡ്യ പരിക്കുമൂലം ടീമിന് പുറത്തായത് അനുഗ്രഹമായത് ശങ്കറിനാണ്. മികച്ച പ്രകടനങ്ങളിലൂടെ ടീമില്‍ സ്ഥാനമുറപ്പിക്കുകയാണ് അദ്ദേഹം.
ബൗളറെന്ന റോളിനേക്കാളുപരി ബാറ്റിങിലാണ് ശങ്കര്‍ ശരിക്കും കസറുന്നത്. ഒരു മുന്‍നിര ബാറ്റ്‌സ്മാന്റെ അതേ മികവോടെയാണ് താരത്തിന്റെ ഇന്നിങ്‌സുകള്‍. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ശങ്കര്‍ തിളങ്ങി. സീനിയര്‍ താരങ്ങള്‍ പോലും ബാറ്റ് ചെയ്യാന്‍ വിഷമിച്ച കളിയില്‍ 41 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം താരം 46 റണ്‍സ് നേടിയിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏക സിക്‌സര്‍ കൂടിയായിരുന്നു ഇത്.

റായുഡുവിനും പന്തിനും ഭീഷണി
ശങ്കറിന്റെ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ ചില താരങ്ങളുടെ സ്ഥാനത്തിനാണ് ഭീഷണിയാവുക. ഏകദിനത്തില്‍ നിലവില്‍ നാലാമനായി ഇറങ്ങുന്ന അമ്പാട്ടി റായുഡു, യുവ താരം റിഷഭ് പന്ത് എന്നിവരുടെ പ്രതീക്ഷകളാണ് ശങ്കറിന്റെ ഉദയത്തോടെ മങ്ങുന്നത്.
പന്ത് ഇപ്പോള്‍ ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമെങ്കിലും ചില മല്‍സരങ്ങളില്‍ മധ്യനിരയില്‍ അവസരം ലഭിക്കാറുണ്ട്. ശങ്കറിനെപ്പോലെ ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഉപയോഗിക്കാവുന്ന താരമുള്ളപ്പോള്‍ റായുഡുവിനും പന്തിനും പുറത്തിരിക്കേണ്ടി വന്നാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

ലോകകപ്പ് ടീമിലുണ്ടായേക്കും
കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മികച്ച പ്രകടനമാണ് ശങ്കറിന്റെ കരിയറില്‍ വഴിത്തിരിവായത്. ഇതോടെ ഓസീസിനെതിരേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലേക്കും അദ്ദേഹത്തെ പരിഗണിക്കുകയായിരുന്നു.
സെലക്ടര്‍മാരുടെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് ഇതുവരെ ശങ്കര്‍ പുറത്തെടുത്തത്. ഏകദിന പരമ്പരയിലെ ശേഷിച്ച മൂന്നു കളികളിലും മികച്ച ഫോം തുടരാനായിരിക്കും ഇനി താരത്തിന്റെ ശ്രമം. എങ്കില്‍ ലോകകപ്പിനുള്ള ടീമില്‍ ശങ്കര്‍ തീര്‍ച്ചയായും ഉണ്ടാവുമെന്നുറപ്പാണ്.

നാലാം നമ്പറിലും പരീക്ഷിക്കാം
ഇന്ത്യയെ ദീര്‍ഘകാലമായി അലട്ടുന്ന പ്രശ്‌നമാണ് ഏകദിനത്തില്‍ നാലാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍. പലരെയും ഇന്ത്യ ഈ സ്ഥാനത്തു മാറി മാറി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനത്തേതാണ് ഇപ്പോള്‍ ടീമിന്റെ ഭാഗമായ റായുഡു. എന്നാല്‍ സ്ഥിരതയില്ലായ്മ റായുഡുവിനും വിനയാവുന്നുണ്ട്. വല്ലപ്പോഴും മാത്രമേ താരത്തില്‍ നിന്നും മികച്ച ഇന്നിങ്‌സുകള്‍ ടീമിന് ലഭിക്കുന്നുള്ളൂ.
റായുഡുവിന് പകരം നാലാം നമ്പറില്‍ ഇന്ത്യക്ക് പരീക്ഷിക്കാവുന്ന താരമാണ് ശങ്കര്‍. പേസര്‍മാരെയും സ്പിന്നര്‍മാരെയും അനായാസം നേരിട്ട് റണ്ണെടുക്കാനുള്ള മിടുക്ക് ശങ്കറിനുണ്ട്. അതിവേഗം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്നതിനൊപ്പം വമ്പന്‍ ഷോട്ടുകള്‍ക്കും താരം കേമനാണ്. ബാറ്റിങിനൊപ്പം പേസ് ബൗളിങും ചെയ്യുമെന്നത് ശങ്കറിന്റെ പ്ലസ് പോയിന്റാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications